കുതിരക്ക് ബി.ജെ.പി പതാകയുടെ പെയിന്‍റടിച്ചു; പരാതിയുമായി മനേകാ ഗാന്ധിയുടെ എന്‍.ജി.ഒ

പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനെന്ന പേരില്‍ 22 സംസ്ഥാനങ്ങളിലൂടെ നടത്തുന്ന ജന്‍ ആശീര്‍വാദ യാത്രക്കായാണ് കുതിരക്ക് പെയിന്റടിച്ചത്.

Update: 2021-08-20 11:13 GMT
Editor : ubaid | By : Web Desk
Advertising

കുതിരക്ക് ബി.ജെ.പി പതാകയുടെ പെയിന്റടിച്ച സംഭവത്തില്‍ ഇന്‍ഡോര്‍ പോലീസില്‍ മനേക ഗാന്ധിയുടെ സന്നദ്ധ സംഘടന പരാതി നല്‍കി. പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനെന്ന പേരില്‍ 22 സംസ്ഥാനങ്ങളിലൂടെ നടത്തുന്ന ജന്‍ ആശീര്‍വാദ യാത്രക്കായാണ് കുതിരക്ക് പെയിന്റടിച്ചത്. ബി.ജെ.പി. എം.പി. മനേക ഗാന്ധിയുടെ എന്‍.ജി.ഒ. ആയ പി.എഫ്.എ. ആണ് പരാതി നല്‍കിയത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960-നിയമപ്രകാരമാണ് എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍ രാംദാസ് ഗാര്‍ഗാണ് യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്‌ക്കെടുത്ത് ബി.ജെ.പി പതാകയുടെ പെയിന്റടിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ ആസന്നമായ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യാത്ര. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് ഇന്‍ഡോറിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര നടത്തിയത്.


Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News