ബി.ജെ.പി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും പ്രകടനപത്രിക പ്രകാശന ചടങ്ങ് നടക്കുക

Update: 2024-04-14 01:28 GMT
Editor : Shaheer | By : Web Desk

അമിത് ഷായും നരേന്ദ്ര മോദിയും

Advertising

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും പ്രകാശന ചടങ്ങ് നടക്കുക. പ്രകടനപത്രികയിൽ ക്ഷേമ, വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

രാമക്ഷേത്ര നിർമാണം, 370-ാം വകുപ്പ് റദ്ദാക്കൽ തുടങ്ങിയവ പ്രകടനപത്രികയിൽ നേട്ടങ്ങളായി ഉയർത്തിക്കാട്ടും. മുതിർന്ന ബി.ജെ.പി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ്ങിന്‍റെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രകടന പത്രിക തയാറാക്കിയത്.

Summary: BJP manifesto for Lok Sabha elections will be released today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News