ഖാര്‍ഗെയുടെ അല്‍വാര്‍ പ്രസംഗത്തെ ചൊല്ലി പാര്‍ലമെന്‍റില്‍ ബഹളം; മാപ്പ് പറയണമെന്ന് ബി.ജെ.പി
എന്നാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നും രാഷ്ട്രീയ പരിപാടിയിൽ പറഞ്ഞ കാര്യത്തെക്കുറിച്ച് സഭയിൽ ചർച്ച വേണ്ടെന്നും ഖാർഗെ മറുപടി നൽകി
ഡല്‍ഹി: ബി.ജെ.പിക്കാരുടെ നായ പോലും രാജ്യത്തിനായി ജീവത്യാഗം ചെയ്തിട്ടില്ലെന്ന മല്ലികാർജുൻ ഖാർഗെയുടെ അൽവാർ പ്രസംഗത്തെ ചൊല്ലി രാജ്യസഭയിൽ ബി.ജെ.പി ബഹളം. ഖാർഗെ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
എന്നാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നും രാഷ്ട്രീയ പരിപാടിയിൽ പറഞ്ഞ കാര്യത്തെക്കുറിച്ച് സഭയിൽ ചർച്ച വേണ്ടെന്നും ഖാർഗെ മറുപടി നൽകി. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലും ഏഴാം ദിവസവും പ്രതിഷേധമുയർന്നു. ഭരണ - പ്രതിപക്ഷ ബഹളത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും പ്രക്ഷുബ്ധമായി.
രാഷ്ട്രീയ പരിപാടിയിൽ പറഞ്ഞ കാര്യത്തെക്കുറിച്ച് സഭയിൽ ചർച്ച വേണ്ടെന്ന് ഖാർഗെ നിലപാട് സ്വീകരിച്ചു. സ്മൃതി ഇറാനി അമേഠിയിൽ എത്തുന്നത് ദുരുദ്ദേശത്തോടെയാണന്ന കോൺഗ്രസ് നേതാവ് അജയ് റായിയുടെ പ്രസ്താവനയിൽ ബി.ജെ.പി പ്രതിഷേധിച്ചതോടെ ലോക്സഭ തടസപ്പെട്ടു. ചൈന വിഷയത്തിൽ പ്രതിപക്ഷ എം.പിമാർ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിഷയത്തിൽ ചർച്ച നിഷേധിച്ചതോടെ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
What I said during Bharat Jodo Yatra in Rajasthan's Alwar was outside the House. What I said was politically outside the House, not inside. There is no need to discuss that here. Secondly, I can still say that they had no role in the freedom struggle: LoP in RS Mallikarjun Kharge pic.twitter.com/Rz9XGHUMGc
— ANI (@ANI) December 20, 2022