ലുധിയാന കോടതിയിൽ സ്‌ഫോടനം: രണ്ട് മരണം, നാല് പേര്‍ക്ക് പരിക്ക്

നാല് പേർക്ക് പരിക്കേറ്റു. ലുധിയാന കോടതിയുടെ രണ്ടാം നിലയിലെ ശുചിമുറിയിലാണ് സ്‌ഫോടനം നടന്നത്.

Update: 2021-12-23 08:17 GMT
Editor : rishad | By : Web Desk
Advertising

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ലുധിയാന കോടതിയുടെ രണ്ടാം നിലയിലെ ശുചിമുറിയിലാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനമുണ്ടായതിന് പിന്നാലെ ആറ് നിലകളുള്ള കോടതി കെട്ടിടത്തില്‍ പുക നിറഞ്ഞു. കോടതിയ്ക്ക് പുറത്ത് ജനം തടിച്ചുകൂടി. അതേസമയം സ്‌ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. കോടതി പ്രവർത്തിക്കുന്നതിനിടെയാണ് സ്ഫോടനം.

കോടതി സമുച്ചയത്തിനുള്ളിൽ പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെത്തി. പഞ്ചാബിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്.

Blast Inside Court Complex In Punjab's Ludhiana, 2 Dead

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News