ബിഹാറിൽ വിദ്യാർഥികളുമായി പോയ ബോട്ട് മറിഞ്ഞു; 16 കുട്ടികളെ കാണാതായി

33 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു

Update: 2023-09-14 09:55 GMT
Editor : Lissy P | By : Web Desk
Advertising

മുസാഫർപൂർ: ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ ബാഗ്മതി നദിയിൽ ബോട്ട് മറിഞ്ഞ് 16 വിദ്യാർഥികളെ കാണാതായി. അപകടസമയത്ത് സ്‌കൂൾ വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെ 33 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. ഇതിൽ 17 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള  ശ്രമങ്ങള്‍ തുടരുകയാണ്. ബോട്ടിൽ കൂടുതൽ പേരെ കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഷഹ്രിയാർ അക്തർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ച രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായതെന്ന് പ്രദേശവാസിയായ ജയറാം കുമാർ പറഞ്ഞു. ബോട്ടിലുണ്ടായിരുന്നത് എട്ടുവയസിനും 14 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. ഇവർ നദിയുടെ മറുകരയിലുള്ള സ്‌കൂളിലെ വിദ്യാർഥികളാണ്. സ്‌കൂൾ സമയമായതിനാൽ ബോട്ടിൽ നിരവധി പേരുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാന്‍ മുസാഫർപൂർ ജില്ലാ മജിസ്ട്രേറ്റിന് നിർദേശം നൽകിയതായും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News