ഒഡീഷയിലെ മഹാനദിയിൽ ഒഴുക്കിൽ പെട്ട ബോട്ടിലെ 70 പേരെ രക്ഷപെടുത്തി

ശക്തമായ ന്യൂനമർദത്തെ തുടർന്ന് ഒഡീഷയിലെ ജില്ലകളിൽ പ്രളയ സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്

Update: 2022-08-21 06:57 GMT
Editor : banuisahak | By : Web Desk
Advertising

ഭുവനേശ്വർ: ഒഡീഷയിലെ മഹാനദിയിൽ ശക്തമായ ഒഴുക്കിൽ പെട്ട ബോട്ടിലെ 70 പേരെ രക്ഷപെടുത്തി. കഴിഞ്ഞ ദിവസം വൈകിട്ട് മഹാകൽപ്പദയിലായിരുന്നു സംഭവം. അപകടസാധ്യത ഏറെയുള്ള നദിയിൽ നിന്ന് വളരെ കഷ്ടപ്പെട്ടാണ് ബോട്ടിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും പരിക്കുകളൊന്നും കൂടാതെ രക്ഷപെടുത്തിയതെന്ന് മഹാകൽപദയിലെ മറൈൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രകാശ് ചന്ദ്ര സാഹു പറഞ്ഞു. 

ഹിരാക്കുഡ് അണക്കെട്ടിൽ നിന്ന് പ്രളയജലം തുറന്നുവിട്ടതിനാൽ മഹാനദിയിലേക്ക് ബോട്ടുകൾ കടക്കുന്നതിന് വിലക്കുണ്ട്. ഒഴുക്കിൽപെട്ട ബോട്ട് അനധികൃതമായാണ് നദിയിൽ പ്രവേശിച്ചതെന്ന് കണ്ടെത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 

ശക്തമായ ന്യൂനമർദത്തെ തുടർന്ന് ഒഡീഷയിലെ ജില്ലകളിൽ പ്രളയ സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതും ആശങ്കയാകുന്നു. ഇതുവരെ ഒഡീഷയിലെ 10 ജില്ലകളിലെ 1,757 ഗ്രാമങ്ങളിലെ 4.67 ലക്ഷത്തിലധികം ആളുകളെയാണ് മഴക്കെടുതി ബാധിച്ചിരിക്കുന്നത്. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്‍റെ (എൻഡിആർഎഫ്) 11 ടീമുകളും ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ (ഒഡിആർഎഫ്) 12 ടീമുകളും ഒഡീഷ ഫയർ സർവീസസിന്‍റെ 52 ടീമുകളും പ്രളയബാധിത ജില്ലകളിൽ സജ്ജമായിട്ടുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News