ബി.എസ്.എഫിന്‍റെ അധികാര പരിധി കൂട്ടി ആഭ്യന്തര മന്ത്രാലയം
പഞ്ചാബ്, പശ്ചിമബംഗാൾ ,അസ്സം സംസ്ഥാനങ്ങളിലാണ് അതിര്‍ത്തി സംരക്ഷണ സേനയുടെ അധികാര പരിധി കൂട്ടിയത്.
Update: 2021-10-13 14:55 GMT
ബി.എസ്.എഫിന്‍റെ അധികാര പരിധി കൂട്ടി ആഭ്യന്തര മന്ത്രാലയം. പഞ്ചാബ്, പശ്ചിമബംഗാൾ ,അസ്സം സംസ്ഥാനങ്ങളിലാണ് അതിര്‍ത്തി സംരക്ഷണ സേനയുടെ അധികാര പരിധി കൂട്ടിയത്. ഇനി മുതൽ സേനക്ക് അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ ഉള്ളിലേയ്ക്ക് കടന്ന് പരിശോധനകൾ നടത്താം. നേരത്തെ ഈ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ബി.എസ്എ.ഫിന്‍റെ അധികാര പരിധി 15 കിലോമീറ്റർ ആയിരുന്നു.
ഇനി മുതല്‍ ആളുകളെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും ബി.എസ്എ.ഫിന് അധികാരമുണ്ടാവും. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി സംഘർഷങ്ങള്‍ വർധിക്കുന്നതാണ് പുതിയ തീരുമാനത്തിന് കാരണമെന്ന് കേന്ദ്രം അറിയിച്ചു.