യുപി കലാപത്തിനിരയായ കുട്ടികൾക്കായി ഔർ ഇന്ത്യ ഫൗണ്ടേഷൻ സ്കൂൾ നിർമിക്കുന്നു
സ്കൂളിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്
ഉത്തർപ്രദേശിലെ കലാപത്തിന് ഇരയായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ഔർ ഇന്ത്യ ഫൗണ്ടേഷൻ കാന്ധ്‌ലയിൽ സ്കൂൾ നിർമിക്കുന്നു. സ്കൂളിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ആധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങിയാണ് സ്കൂളിന്‍റെ നിർമാണം.
2013ൽ ഉത്തർപ്രദേശിലെ മുസഫർനഗറിലുണ്ടായ കലാപത്തിൽ സർവ്വവും നഷ്ടപെട്ടവരെ കൈപിടിച്ചുയർത്താൻ എത്തിയതാണ് കേരളത്തിൽ നിന്നുള്ള ഔർ ഇന്ത്യ ഫൗണ്ടേഷൻ പ്രവർത്തകർ. ഭക്ഷണവും കമ്പിളിപുതപ്പുമൊക്കെ ആയിട്ടായിരുന്നു ആദ്യവരവ്. സഹായങ്ങൾ സ്വീകരിച്ചവർ ഒരു അഭ്യർഥന നടത്തി മക്കളെ പഠിപ്പിക്കണം എന്നുണ്ട്. നിങ്ങൾക്ക് അതിന് സഹായിക്കാൻ സാധിക്കുമോയെന്നായിരുന്നു അഭ്യർഥന. നിസ്സഹയരായ ആ മനുഷ്യരുടെ ആവശ്യം ഔർ ഇന്ത്യ ഫൗണ്ടേഷൻ ഏറ്റെടുത്തു. ആ പ്രതീക്ഷയാണ് പച്ചപ്പുകൾ നിറഞ്ഞ പുൽമൈതാനത്തിന് നടുവില്‍ നിര്‍മിച്ച ഔർ ഇന്ത്യാ ഇന്‍റര്‍നാഷണൽ സ്കൂൾ. പ്രദേശത്ത് തൊഴിൽ രഹിതരായ യുവാക്കൾക്ക് സാങ്കേതിക വിദ്യകൾ പഠിപ്പിക്കുന്നതിന് മൊബൈൽ പരിശീലന കേന്ദ്രമായ ബിറ്റ്‌കോ ആൻഡ് ബ്രിഡ്‌കോയുമായി സഹകരിച്ച് സ്‌കിൽ ഡെവലപ്മെന്‍റ് സെന്‍റര്‍ കൂടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.