ചാന്ദ്‌നി ചൗക്കിലേക്ക് പ്രവേശനം നിരോധിച്ചു, വണ്ടി വലിക്കുന്നവര്‍ അനിശ്ചിതകാല സമരത്തിലേക്ക്
പൈതൃക സംരക്ഷണത്തിനായി 99 കോടി ചിലവില്‍ നവീകരിച്ച മാര്ക്കറ്റിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് നടപടി.
Update: 2021-09-10 07:16 GMT
ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലേക്ക് പ്രവേശനം നിരോധിച്ചതിനെ തുടര്‍ന്ന് വണ്ടിവലിക്കുന്നവര്‍ അനിശ്ചിതകാല സമരത്തിലേക്ക്. മുഗള്‍ പൈതൃക സംരക്ഷണത്തിനായി 99 കോടി ചിലവില്‍ നവീകരിച്ച മാര്ക്കറ്റിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് അസാധാരണ നടപടി.
''വണ്ടികള്‍ അധികാരികള്‍ തടയുന്നു. പ്രവേശനം അനുവദിക്കുന്നില്ല. വണ്ടി വലിച്ച് ഉപജീവനം നടത്തുന്ന പതിനായിരക്കണക്കിന് തൊഴിലാഴികളെ ഇത് ബാധിക്കും'' കാര്‍ട്ട് പുള്ളര്‍ യൂണിയന്‍ പ്രസിഡന്‍റ് ഹോട്ടിലാല്‍ പറയുന്നു. വണ്ടികള്‍ പ്രവേശിക്കുന്നതിനും കടയ്ക്കു മുന്നില്‍ പാര്‍ക്ക് ചെയ്ത് സാധനങ്ങള്‍ കയറ്റാനുമുള്ള സമയം നല്‍കണമെന്നാണ് കടയുടമകളുടെയും ആവശ്യം. അതേസമയം ചാന്ദ്‌നി ചൗക്കിന്‍റെ പുനര്‍ വികസന പദ്ധതി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ഈ മാസം 13ന് ഉദ്ഘാടനം ചെയ്യും.