പ്രിയങ്കാ ഗാന്ധിയുടെ സമൂഹമാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർക്കെതിരെ കേസ്
ബി.ജെ.പിയുടെ പരാതിയിലാണ് ഇൻഡോർ പൊലീസ് കേസെടുത്തത്.
Update: 2023-08-13 05:14 GMT
ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ സമൂഹമാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർക്കെതിരെ കേസ്. മധ്യപ്രദേശിലേത് 50 ശതമാനം കമ്മീഷൻ വാങ്ങുന്ന സർക്കാരാണ് എന്ന ട്വീറ്റിന്റെ പേരിലാണ് കേസ്. ബി.ജെ.പിയുടെ പരാതിയിൽ ഇൻഡോർ പൊലീസാണ് കേസെടുത്തത്.
പ്രിയങ്കക്ക് പുറമെ കമൽ നാഥ്, അരുൺ യാദവ് എന്നീ കോൺഗ്രസ് നേതാക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാ പദ്ധതികളിലും 50 ശതമാനം കമ്മീഷൻ വാങ്ങിയ ശേഷമാണ് ബി.ജെ.പി സർക്കാർ അത് നടപ്പാക്കുന്നത് എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. മധ്യപ്രദേശിലെ മന്ത്രി ബിശ്വാസ് സാരംഗും എം.എൽ.എമാരുമാണ് പരാതി നൽകിയത്.