മഹന്ത് നരേന്ദ്രഗിരിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു

നരേന്ദ്രഗിരിയുടെ ആശ്രമത്തിൽ എത്തിയ സി.ബി.ഐ സംഘം പ്രാഥമിക അന്വേഷണം നടത്തി.

Update: 2021-09-24 06:06 GMT
Advertising

അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്രഗിരിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. നരേന്ദ്രഗിരിയുടെ ആശ്രമത്തിൽ എത്തിയ സി.ബി.ഐ സംഘം പ്രാഥമിക അന്വേഷണം നടത്തി. മഹന്ത്‌ നരേന്ദ്രഗിരിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് കഴിഞ്ഞ ദിവസ യു.പി സർക്കാർ ശിപാർശ നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 20 തിങ്കളാഴ്ച വൈകിട്ടാണ് നരേന്ദ്ര ഗിരിയെ പ്രയാഗ് രാജിലെ ബഘംബരി മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവിൽ പ്രത്യേക സംഘം അന്വേഷിച്ചുകൊണ്ടിരുന്ന കേസാണ് ഇപ്പോള്‍ സി.ബി.ഐക്ക് കൈമാറിയത്. സി.ബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാർട്ടികളും അഖാഡ പരിഷത്തും നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

പ്രത്യേത അന്വേഷ സംഘം നരേന്ദ്ര ഗിരിയുടെ മുൻ ശിഷ്യന്മാരായ ആനന്ദ് ഗിരി,സന്ദീപ് തിവാരി, ആദ്യായ് തിവാരി എന്നിവരെ അറസ്റ്റ് ചെയുകയും ആനന്ദ് ഗിരിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. അതേസമയം നരേന്ദ്ര ഗിരിയുടെത് തൂങ്ങി മരണമാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഈ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News