സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.04 വിജയശതമാനം
99.99 ശതമാനമാണ് തിരുവനന്തപുരം റീജിയണിലെ വിജയശതമാനം
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.04 ആണ് വിജയശതമാനം. 2076997 പേരാണ് പത്താം തരം പാസായത്. പരീക്ഷാ ഫലം സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.gov.in എന്നിവയിലൂടെ അറിയാനാകും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിലോക്കര്‍ വെബ്‌സൈറ്റ് digilocker.gov.in ലും ഫലം ലഭ്യമാണ്.
20,97128 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. കേരളം വിജയശതമാനത്തിൽ മുന്നിലാണ്. വിജയശതമാനത്തിൽ ആൺകുട്ടികളെ പിന്തള്ളി പെൺകുട്ടികൾ മികവ് പുലര്‍ത്തി. പെൺകുട്ടികളുടേത് 99.89 ശതമാനവും ആൺകുട്ടികളുടേത് 98.89 ശതമാനവുമാണ്. 57000 പേ൪ 95 ശതമാനത്തിന് മുകളിൽ മാ൪ക്ക് നേടി. 90 ശതമാനത്തിനും- 95 ശതമാനത്തിനുമിടയിൽ മാ൪ക്ക് നേടിയത് രണ്ട് ലക്ഷത്തിന് മുകളിൽ വിദ്യാര്‍ഥികളാണ്. 99.99 ശതമാനമാണ് തിരുവനന്തപുരം റീജിയണിലെ വിജയശതമാനം. ഇത്തവണ റാങ്ക് പട്ടികയുണ്ടാകില്ലെന്നും സി.ബി.എസ്.ഇ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാര്‍ഥികള്‍ വര്‍ഷം മുഴുവന്‍ എഴുതിയ പരീക്ഷകളുടെ മാര്‍ക്കും ഇന്‍റേണല്‍ അസെസ്മെന്‍റുകളും സി.ബി.എസ്.ഇക്ക് അയക്കാന്‍ സ്ക്കൂളുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിലെല്ലാം ലഭിച്ച മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാകും ഫലം ലഭ്യമാവുക.