സി.ബി.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 10ാം ക്ലാസിൽ 93.60%, 12ാം ക്ലാസിൽ 87.98% വിജയം

പന്ത്രണ്ടാം ക്ലാസിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയശതമാനം 0.65% വർധിച്ചു. കഴിഞ്ഞവർഷം 87.33 ആയിരുന്നു വിജയശതമാനം

Update: 2024-05-13 08:11 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 93.60 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 87.98 ശതമാനവുമാണ് വിജയം.

പന്ത്രണ്ടാം ക്ലാസിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയശതമാനം 0.65% വർധിച്ചു. കഴിഞ്ഞവർഷം 87.33 ആയിരുന്നു വിജയശതമാനം. 99.91% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നിൽ. 99.04% വിജയത്തോടെ വിജയവാഡയാണ് രണ്ടാം സ്ഥാനത്ത്.

ചെന്നൈ മേഖലയിൽ 98.47%, ബെംഗളൂരു മേഖലയിൽ 96.95% എന്നിങ്ങനെയാണ് വിജയശതമാനം. ഉത്തർപ്രദേശിലെ പ്രയാഗ്‍രാജ് ആണ് ഏറ്റവും പിന്നിൽ. 78.25 ആണ് ഇവിടുത്തെ വിജയശതമാനം. അതേസമയം പത്താം ക്ലാസ് ഫലത്തിലും തിരുവനന്തപുരം മേഖല തന്നെയാണ് ഒന്നാം സ്ഥാനത്ത്. 99.75% വിജയമാണ് ഇവിടെ. വിജയവാഡ മേഖലയിൽ 99.60%, ചെന്നൈ മേഖലയിൽ 99.30%, ബെംഗളൂരു മേഖലയിൽ 99.26% എന്നിങ്ങനെയാണ് വിജയം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News