ജൂൺ 30 നകം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം നടപ്പിലാക്കണമെന്ന് കേന്ദ്രം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീൻ ആൻഡ് ഗ്രീൻ ക്യാമ്പയിനിന്റെ ഭാഗമായാണ് നഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗ നിർദേശം നൽകിയത്

Update: 2022-06-05 03:44 GMT
Editor : Dibin Gopan | By : Web Desk
Advertising

ഡൽഹി: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂൺ 30 നകം നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീൻ ആൻഡ് ഗ്രീൻ ക്യാമ്പയിനിന്റെ ഭാഗമായാണ് നഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗ നിർദേശം നൽകിയത്.

നഗര മേഖലകളിൽ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തണം. തുടർന്നാണ് വേണ്ട നടപടികൾ സ്വീകരിക്കണം. രാജ്യത്തെ 4,704 നഗര തദ്ദേശ സ്ഥാപനങ്ങൾ ഇതിനോടകം ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ബാക്കി 2100 തദ്ദേശ സ്ഥാപനങ്ങൾ ഇത് നടപ്പാക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നാണ് നിർദേശം.

മിന്നൽ പരിശോധനകൾ നടത്തിയും, പിഴ ചുമത്തിയും നടപടികൾ കർശനമാക്കണമെന്നും കേന്ദ്രം നൽകിയ വിശദമായ മാർഗ നിർദേശങ്ങളിലുണ്ട്. സർക്കാർ സംവിധാനങ്ങൾക്ക് പുറമെ, വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, സ്വയം സഹായ സംഘങ്ങളുൾപ്പെടെ എല്ലാവിധ സംവിധാനവും ഉപയോഗിച്ച് വലിയ തോതിലുള്ള വൃക്ഷത്തൈ നടുന്നതുൾപ്പെടെ ഇതിന്റെ ഭാഗമായി നടപ്പാക്കണം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News