മലയാളി സി.ഇ.ഒ ഉള്‍പ്പെടെ രണ്ടു പേരെ ഓഫീസില്‍ കയറി വെട്ടിക്കൊന്ന സംഭവം: പ്രതികള്‍ പിടിയില്‍

മുന്‍ജീവനക്കാരന്‍റെ നേതൃത്വത്തിലാണ് ഇരട്ടക്കൊലപാതകം നടത്തിയത്

Update: 2023-07-12 07:19 GMT
Advertising

ബെംഗളൂരു: മലയാളി സി.ഇ.ഒ ഉള്‍പ്പെടെ രണ്ടു പേരെ പട്ടാപ്പകല്‍ ഓഫീസില്‍ കയറി വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികള്‍ പിടിയില്‍. എയറോണിക്‌സ് മീഡിയ ലിമിറ്റഡ് കമ്പനി സി.ഇ.ഒ കോട്ടയം പനച്ചിക്കാട് സ്വദേശി വിനു കുമാര്‍, എം.ഡി ഫനീന്ദ്ര സുബ്രഹ്മണ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. മുന്‍ ജീവനക്കാരന്‍ ഫെലിക്‌സിന്‍റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം ഇന്നലെയാണ് ആക്രമണം നടത്തിയത്.

ഫെലിക്സ് എയറോണിക്‌സ് മീഡിയ ലിമിറ്റഡില്‍ നിന്ന് രാജിവച്ച് സ്വന്തമായി കമ്പനി രൂപീകരിച്ചിരുന്നു. തന്‍റെ കമ്പനിക്ക് വിനുവും ഫനീന്ദ്രയും വെല്ലുവിളിയാകുമെന്ന് ഫെലിക്സ് കരുതി. ഇരുവരോടും ഫെലിക്സിന് ശത്രുതയുണ്ടായി. ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് ഫെലിക്സിന്‍റെ നേതൃത്വത്തില്‍ വിനുവിനെയും ഫനീന്ദ്രനെയും  വെട്ടിക്കൊന്നത്. സംഭവം നടക്കുമ്പോള്‍ 10 ജീവനക്കാര്‍ ഓഫീസിലുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ സംഭവ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു.

ഫെലിക്സിനൊപ്പം വിനയ് റെഡ്ഡി, സന്തോഷ് എന്നിവരും അറസ്റ്റിലായി. തുമകുരുവില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. 

Summary- The Bengaluru Police Wednesday arrested three people in connection with the murder of the Managing Director Subramanyam Phanindra and the Chief Executive Officer Vinu Kumar of a private company.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News