ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പ്: അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ എണ്ണി ഫലം പ്രഖ്യാപിക്കണം സുപ്രിം കോടതി

പ്രിസൈഡിങ് ഓഫീസർ അസാധുവാക്കിയ 8 വോട്ടുകളും ലഭിച്ചത് ആം ആദ്മി സ്ഥാനാർത്ഥി കുൽദീപ് കുമാറിനെന്നും സുപ്രിം കോടതി

Update: 2024-02-20 10:32 GMT
Advertising

ന്യൂഡൽഹി: ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസർ അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതി. വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് വിധിച്ച സുപ്രിം കോടതി അസാധുവായ എട്ടു വോട്ടുകളും സാധുവായി കണക്കാക്കുമെന്നും പറഞ്ഞു.

പ്രി​സൈഡിങ് ഓഫീസർ അസാധുവാക്കിയ 8 ബാലറ്റ് പേപ്പറുകൾ സുപ്രിം കോടതിപരിശോധിച്ചതിന് പിന്നാലെയാണ് ഉത്തരവിട്ടത്. പ്രിസൈഡിങ് ഓഫീസർ അസാധുവാക്കിയ 8 വോട്ടുകളും ലഭിച്ചത് ആം ആദ്മി സ്ഥാനാർത്ഥി കുൽദീപ് കുമാറിനെന്നും കോടതി പറഞ്ഞു. പ്രിസൈഡിങ് ഓഫീസർ ബാലറ്റ് പേപ്പറിൽ വീഡിയോയിൽ കണ്ടതുപോലെ ഒരു വര രേഖപ്പെടുത്തുകയാണ് ചെയ്തതിരിക്കുന്നത്.

ബാലറ്റ് പേപ്പുകൾ വികൃതമാക്കിയതിന് തുടർന്നാണ് നിങ്ങൾ അടയാളം രേഖപ്പെടുത്തിയത് എന്ന് ഇന്നലെ പറഞ്ഞു. എവിടെയാണ് ബാലറ്റ് പേപ്പറുകൾ വികൃതമാക്കിയിരിക്കുന്നതെന്ന് പ്രിസൈഡിങ് ഓഫീസറോട് സുപ്രിം കോടതി ചോദിച്ചു. പ്രിസൈഡിങ് ഓഫീസർ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അഭിഷേക് മനു സിംഗ് വി പറഞ്ഞു.  

പ്രിസൈഡിങ് ഓഫീസർ വോട്ടിൽ കൃത്രിമം കാണിക്കുന്ന ദൃശ്യങ്ങൾ വീണ്ടും സുപ്രീംകോടതിയിൽ പ്രദർശിപ്പിച്ചു. എല്ലാവരും വീഡിയോ കാണട്ടെ കുറച്ച് വിനോദം എല്ലാവർക്കും നല്ലതാണ് എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.  അ​തെ സമയം ഹരജിയിലെ ആവശ്യം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എന്ന്‌ ബിജെപി സ്ഥാനാർത്ഥിയുടെ അഭിഭാഷകൻ പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News