ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം: അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രിംകോടതി
ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് ജുഡീഷ്യല്‍ ചുമതല നല്‍കുന്നതിന് വിലയ്ക്ക്


ന്യൂഡല്‍ഹി: ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രിംകോടതി. പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസും ഹരിയാന ജസ്റ്റിസുമായ ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സാന്ധവാലിയ കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചത്.
ആരോപണ വിധേയനായ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും സുപ്രിംകോടതി തീരുമാനിച്ചു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നടപടി.
ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിലാണ് സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്. മാര്‍ച്ച് 14 ഹോളി ദിനത്തില്‍ ആയിരുന്നു ജഡ്ജിയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തിയതായി ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇന്നലെ ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.
സിംഭോലി പഞ്ചസാര മില്‍ തട്ടിപ്പ് കേസില്‍ യശ്വന്ത് വര്‍മയും പ്രതിയായിരുന്നുവെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സിന്റെ പരാതിയില്‍ 2018 ഫെബ്രുവരിയിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. കര്‍ഷകര്‍ക്കായി നീക്കിവെച്ചിരുന്ന 97.85 കോടി രൂപ കമ്പനി ദുരുപയോഗം ചെയ്തുവെന്നും ഫണ്ട് മറ്റു ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചുവെന്നുമാണ് ആരോപണം.