കോവിഡ് നഷ്ടപരിഹാരം; കേന്ദ്രം സമർപ്പിച്ച മാർഗനിർദേശം തൃപ്തികരമെന്ന് സുപ്രിം കോടതി

കോവിഡ് ബാധിച്ചയാള്‍ ആത്മഹത്യ ചെയ്താൽ അതും കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു

Update: 2021-09-23 10:30 GMT
Advertising

കോവിഡ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കേന്ദ്രം സമർപ്പിച്ച മാർഗനിർദേശം തൃപ്തികരമെന്ന് സുപ്രിം കോടതി. കേന്ദ്രത്തിന്റെ നിർദേശങ്ങൾ ഉൾപ്പെടുത്തി ഒക്ടോബർ നാലിന് കോടതി വിധി പുറപ്പെടുവിക്കും. കോവിഡ് ബാധിച്ചയാള്‍ ആത്മഹത്യ ചെയ്താൽ അതും കോവിഡ് മരണമായി കണക്കാക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 

കോവിഡ് ബാധിച്ച് ഒരു മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്ത ആളുകളെ കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. മുപ്പത് ദിവസത്തിന് ശേഷം ആശുപത്രിയിൽ തുടരുന്നതിനിടെയാണ് മരണമെങ്കിലും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കേന്ദ്രം സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കുന്നു. പുതിയ മാർഗരേഖ വരുന്നതിന് മുൻപുള്ള മരണ സർട്ടിഫിക്കറ്റുകൾ പുതുക്കി നൽകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

കോവിഡ് നഷ്ടപരിഹാരവും, മരണസർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകിയ മറുപടി തൃ്പതികരമാണെന്ന് ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം നഷ്ടപരിഹാരം ദുരന്ത നിവാരണ ഫണ്ട് വഴി സംസ്ഥാനങ്ങൾ ഈടാക്കണമെന്ന കേന്ദ്രത്തിന്റെ തീരുമാനത്തിൽ എതിർപ്പുമായി രാജസ്ഥാൻ സർക്കാർ രംഗത്തെത്തി. ഷ്ടപരിഹാര തുക പൂർണമായും നൽകാനാകില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ സഹായം വേണമെന്നും രാജസ്ഥാൻ സർക്കാർ ആവശ്യപ്പെട്ടു. കോടതി വിധി വന്നതിന് ശേഷം ആലോചിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രതികരണം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News