നാഗാലാന്റ് വെടിവെപ്പ് : കോൺഗ്രസ് എം.പിമാർക്ക് സന്ദർശനാനുമതി നിഷേധിച്ചു

Update: 2021-12-08 15:10 GMT
Advertising

നാഗാലാന്റിൽ പൊലീസ് പൊലീസ് വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട മോൻ ജില്ലയിൽ കോൺഗ്രസ് എം.പിമാർക്ക് സന്ദർശനാനുമതി നിഷേധിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, നാഗാലാന്റിന്റെ ചുമതലയുള്ള അജോയ് കുമാർ , ലോക്സഭാ എം.പി ഗൗരവ് ഗോഗോയ് എന്നിവരടങ്ങിയ സംഘത്തിനാണ് അനുമതി നിഷേധിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കുകയും റിപ്പോർട്ട് തയാറാക്കാനുമായാണ് കോൺഗ്രസ് സംഘം നാഗാലാന്റിലെത്തിയത്.


എന്നാൽ ഇവരെ അസമിലെ ജോർഹാട് വിമാനത്താവളത്തിൽ തടയുകയായിരുന്നു. കേന്ദ്ര സർക്കാരിന് പാർട്ടിയെ ഭയമാണെന്ന് വിഷയത്തിൽ പ്രതികരിച്ച് കൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫേസ്‌ബുക്കിൽ കുറിച്ചു. " കോൺഗ്രസ് നേതാക്കളെ നാഗാലാന്റിലെ ഗ്രാമീണരുടെ കുടുംബങ്ങളെ കാണാൻ അനുവദിച്ചില്ല. ഞങ്ങൾ അവരുടെ ദുഃഖം പങ്കിടുന്നതിനെ കേന്ദ്രം ഭയക്കുന്നു. പക്ഷെ ഒന്നിനും ഞങ്ങളെ തടയാൻ കഴിയില്ല " - രാഹുൽ കുറിച്ചു.

Summary : Cong MPs stopped from visiting violence-hit Nagaland districts

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News