വിനേഷ് ഫോഗട്ടിനെ സ്ഥാനാർഥിയാക്കിയതിലൂടെ ഹരിയാനയിൽ മുന്നേറ്റം നടത്താമെന്ന കണക്ക് കൂട്ടലിൽ കോൺഗ്രസ്

ഒളിമ്പിക്‌സിലെ മെഡൽ നഷ്ടം ഹരിയാനയിൽ വികാരമായി അലയടിച്ചിരുന്നു

Update: 2024-09-07 01:08 GMT
Advertising

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ സ്ഥാനാർഥിയാക്കിയതിലൂടെ ഹരിയാനയിൽ മുന്നേറ്റം നടത്താമെന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ്. ഒളിമ്പിക്‌സിലെ മെഡൽ നഷ്ടം ഹരിയാനയിൽ വികാരമായി അലയടിച്ചിരുന്നു. ഈ സാഹചര്യം, ബിജെപി വിരുദ്ധ തരംഗമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ഇൻഡ്യാ സഖ്യം. 

ഒളിമ്പിക്സ് വേദിയിൽ നിന്നും മെഡൽ നഷ്ടത്തിന്റെ നിരാശയിൽ മടങ്ങി വന്ന വിനേഷ് ഫോഗട്ടിനെ ചേർത്തു നിർത്തുന്ന ഹരിയാനക്കാരെയാണ് കഴിഞ്ഞ മാസം കണ്ടത്. ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും വലിയ മതിപ്പാണ് വിനേഷിന് നേടിയെടുക്കാൻ കഴിഞ്ഞത്. ഈ പ്രതിച്ഛായ  തിരിച്ചറിഞ്ഞതിനാൽ കോൺഗ്രസ് സ്ഥാനാർഥിയായിട്ടും ഒരു പരിധി കഴിഞ്ഞുള്ള അക്രമണത്തിന് ബിജെപിയും മുതിർന്നിട്ടില്ല.

വിനേഷിനൊപ്പം ഇന്നലെ കോൺഗ്രസിൽ ചേർന്ന ബജരംഗ് പൂനിയയെ കിസാൻ കോൺഗ്രസിന്റെ ദേശീയ വർക്കിങ് പ്രസിഡന്റ്‌ ആക്കിയിട്ടുണ്ട്. കർഷക സംഘടനകളുടെപിന്തുണയും കർഷകരുടെ വോട്ടും നേടിയെടുക്കാനാണ് ശ്രമം. ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ ഹരിയനയിലാണ്. ദേശീയ ശരാശരിയുടെ ഇരട്ടിയോളം വരും. അതൃപ്തരായ ചെറുപ്പക്കാർ, വിനേഷ് ഫോഗേറ്റ് വഴി ഇന്ത്യ സഖ്യത്തിലേത്തുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം.

കൂടുതൽ സീറ്റുകൾ ആം ആദ്മി പാർട്ടി ചോദിച്ചത്തോടെയാണ് സീറ്റ് പ്രഖ്യാപനം നീണ്ടുപോയത്. ആം ആദ്മിയോടുള്ള കടുത്തനിലപാട് തുടരാൻ ഗുസ്തി താരങ്ങളുടെ വരവ് കോൺഗ്രസിന് കരുത്ത് പകരും.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News