സിന്ധ്യയുടെ ചതിക്ക് പകവീട്ടാൻ ജയ് വർധൻ; ചംബൽ മേഖലയിൽ പൊരിഞ്ഞ പോരാട്ടം

മൂന്നാം വട്ടം വിജയം തേടി പുതുരക്തം

Update: 2023-11-12 02:04 GMT
Advertising

2018ൽ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും കോൺഗ്രസിനെ വിജയിപ്പിച്ചതാണ് മധ്യപ്രദേശുകാർ. ആ വിജയം ബിജെപി തട്ടിയെടുത്തത് ജ്യോതിരാദിത്യ സിന്ധ്യയുടെ ചതിയിലൂടെയാണ്. ആ ചതിക്ക് പകരം ചോദിക്കാനിറങ്ങിയിരിക്കുകയാണ് ചംബൽ മേഖലയിൽ കോൺഗ്രസ്. അതിന് നേതൃത്വം നൽകുന്നത് ദിഗ് വിജയ് സിങ്ങിന്റെ മകൻ ജയ് വർധൻ സിങ്ങാണ്.

പഴയ ഗ്വാളിയോർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ചംബൽ മേഖല. ചംബൽ മേഖലയിലെ ഗുന ജില്ലയിലെ രാഘോഗഢ് നിയമസഭാ മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ രണ്ട് വട്ടം മികച്ച ഭൂരിപക്ഷത്തോടെയാണ് ജയ് വർധൻ ജയിച്ചത്. 2018ൽ 64,000 വോട്ടിന് ജയിച്ച ജയ് വർധൻ നഗരകാര്യ മന്ത്രിയായി. പക്ഷേ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടതോടെ സർക്കാർ വീണു. ഗ്വാളിയോർ -ചംബൽ മേഖലയിൽ 2018ലെ ജയം ആവർത്തിക്കുയാണ് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്. ഒപ്പം സിന്ധ്യയോട് പകവീട്ടുകയും വേണം.

ബിജെപിയും കോൺഗ്രസും തമ്മിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്നതും ഗ്വാളിയോർ-ചംബൽ മേഖലയിലാണ്. ദിഗ് വിജയ് സിങ് തുടങ്ങി കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം ഈ മേഖലയിൽ ക്യാംപ് ചെയ്തിരിക്കുകയാണ്. 34 സീറ്റുകളിൽ 2018ൽ 27 സീറ്റുകൾ കോൺഗ്രസ് നേടിയിരുന്നു. സിന്ധ്യയുടെ ചതിക്ക് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കുകയും ചെയ്തു. അതിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സിന്ധ്യയെയും കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിനെയും നിഷ്പ്രഭരാക്കി കോൺഗ്രസ് വിജയം കൊയ്തതാണ് കോൺഗ്രസിന് വീണ്ടുംപ്രതീക്ഷ നൽകുന്നത്.


Full View


Congress is aiming to repeat its 2018 win in the Gwalior-Chambal region and take revenge on Jyotiraditya Scindia.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News