മഹാരാഷ്ട്രയിൽ 17 സീറ്റിൽ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്; കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും

അതേസമയം മഹാരാഷ്ട്രയിലെ ബി.ജെ.പി മുന്നണിയിൽ സീറ്റ് വിഭജനത്തിൽ ഇനിയും തീരുമാനമായില്ല

Update: 2024-03-20 00:59 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: മഹാരാഷ്ട്രയിൽ കോൺഗ്രസ് 17 സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചു. ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്‌ക്രീനിംഗ് കമ്മിറ്റിയിലാണ് പാർട്ടി അംഗീകാരം നൽകിയത്. അതേസമയം മഹാരാഷ്ട്രയിലെ ബി.ജെ.പി മുന്നണിയിൽ സീറ്റ് വിഭജനത്തിൽ ഇനിയും തീരുമാനമായില്ല.

മഹാരാഷ്ട്രയിൽ കോൺഗ്രസ് മത്സരിക്കുന്ന 17 സീറ്റിൽ 7 എണ്ണം പട്ടിക ജാതി -പട്ടിക വർഗവിഭാഗത്തിലെ നേതാക്കളാണ്. പിസിസി അധ്യക്ഷൻ നാനോ പട്ടോളെ കൂടി മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ കാഴ്ചപ്പാട്. ഉദ്ധവ് താക്കറേ വിഭാഗം ശിവസേന,ശരത് പവാർ വിഭാഗം എൻസിപി എന്നിവരുമായി കോൺഗ്രസ് സീറ്റ് ധാരണയിൽ എത്തി. ഇൻഡ്യാ മുന്നണി സമവായത്തിന്‍റെ പാതയിൽ എത്തുമ്പോഴും മഹാരാഷ്ട്ര എൻ ഡി എ യിലെ പ്രതിസന്ധി അവസാനിച്ചിട്ടില്ല. ബി.ജെ.പി ഉറപ്പ് നൽകുന്ന 5 സീറ്റ് കൊണ്ട് തൃപ്തരല്ല അജിത് പവാർ പക്ഷ എൻ.സി.പി. 12 സീറ്റിലധികം ഏക്‌നാഥ് ഷിൻഡേ വിഭാഗത്തിനു ഉറപ്പ് നൽകിയതിനാൽ അവർ ഒത്തുതീർപ്പിന്‍റെ പാതയിലാണ്.ഇന്നലെ രാജിവച്ച കേന്ദ്ര മന്ത്രി പശുപതി പരസ് ഇൻഡ്യാ മുന്നണിയുടെ ഭാഗമാകും. ബിഹാറിൽ ലോക്സഭയിൽ ഒരു സീറ്റ് ആണ് വാഗ്ദാനം.

കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. രാജസ്ഥാൻ, ഗുജറാത്ത് ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ സ്ഥാനാർത്ഥി നിർണയ ചർച്ചകളാണ് നടക്കുന്നത്.ആദ്യ രണ്ട് ഘട്ടമായി കോൺഗ്രസ് 82 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും മുതിർന്ന നേതാക്കളെ രംഗത്തിറക്കുവാനാണ് കോൺഗ്രസ് നീക്കം. കോൺഗ്രസിന്‍റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയും ഉടൻ പുറത്തിറങ്ങും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News