ഈ കവിളും കൂടി... അനുഗ്രഹത്തിനായ് വൃദ്ധന്റെ 'ചെരുപ്പ് അടി' വാങ്ങുന്ന കോൺഗ്രസ് സ്ഥാനാർഥി; വീഡിയോ

പരസ് ചെരുപ്പുകളുമായി വൃദ്ധന്റെ അടുത്തെത്തുന്നതും തലയിലടക്കം വൃദ്ധൻ ചെരുപ്പ് കൊണ്ട് ശക്തിയായി അടിക്കുന്നതും വീഡിയോയിൽ കാണാം

Update: 2023-11-19 06:33 GMT
Advertising

ഇൻഡോർ: വോട്ടെടുപ്പ് പൂർത്തിയായെങ്കിലും മധ്യപ്രദേശിലെ പ്രചാരണക്കഥകൾക്ക് ഇനിയും അവസാനമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ രസകരവും വിചിത്രവുമായ സംഭവങ്ങൾ വ്യാപകമായാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്.

അത്തരത്തിൽ വൈറലാവുകയാണ് റത്‌ലം മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി പരസ് സത്‌ലേച്ചയുടെ വീഡിയോ. ഇലക്ഷൻ ജയിക്കാനായി ഭിക്ഷക്കാരനായ വൃദ്ധന്റെ 'ചെരുപ്പ് അടി' വാങ്ങുകയാണ് പരസ് വീഡിയോയിൽ. ഇതിനായി പുതിയ ചെരുപ്പും വാങ്ങിയാണ് പരസ് വൃദ്ധനെ സമീപിച്ചത്.

പരസ് ചെരുപ്പുകളുമായി വൃദ്ധന്റെ അടുത്തെത്തുന്നതും തലയിലടക്കം വൃദ്ധൻ ചെരുപ്പ് കൊണ്ട് ശക്തിയായി അടിക്കുന്നതും വീഡിയോയിൽ കാണാം. കുറേയധികം അടി വാങ്ങിയ ശേഷം മതി മതി ഇനി നിർത്തൂ എന്ന് പരസ് പറയുന്നുമുണ്ട്.

മൗ റോഡിലെ ദർഗയിൽ താമസിക്കുന്ന വൃദ്ധൻ ഫക്കീർ അബ്ബ എന്നാണ് അറിയപ്പെടുന്നത്. 'ദുഷ്ടശക്തികളുടെ കണ്ണേറിൽ നിന്നും രക്ഷ' നൽകുന്നതാണ് ഇദ്ദേഹത്തിന്റെ 'ദിവ്യശക്തി'. വിമർശനങ്ങളോട് തനിക്കുണ്ടായിരുന്ന കണ്ണേറ് ദൗർഭാഗ്യക്കേട് മാറ്റിത്തരികയാണ് ഫക്കീർ ചെയ്തതെന്നാണ് പരസിന്റെ പ്രതികരണം.

വൃദ്ധനെ കാണാൻ പുതിയ വസ്ത്രവും ചെരുപ്പുമൊക്കെയായി നിരവധി ആളുകളെത്താറുണ്ട്. ഇവയിൽ ചിലത് മാത്രം ഇദ്ദേഹം സ്വീകരിക്കും. മിക്ക സമ്മാനങ്ങളും വലിച്ചെറിയുകയാണ് പതിവ്.

രത്‌ല മണ്ഡലത്തിൽ നിന്നും 2008ൽ സ്വതന്ത്രസ്ഥാനാർഥിയായി വിജയിച്ച പരസ് 2013ലും 2018ലും ബിജെപിയുടെ ചേതൻ കശ്യപിനോട് പരാജയപ്പെട്ടിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News