നീറ്റ് ക്രമക്കേട്: മോദിയുടെ മൗനം അഴിമതി മറച്ചുവെക്കാനെന്ന് കോൺഗ്രസ്

24 ലക്ഷം യുവാക്കളുടെ സ്വപ്നമാണ് മോദി സർക്കാർ തകർത്തത്

Update: 2024-06-14 14:10 GMT
Advertising

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ പ്രധാനമന്ത്രിയുടെ മൗനം അഴിമതി മറച്ചുവെക്കാനാണെന്ന് കോൺഗ്രസ്.ക്രമക്കേടുകൾ മൂടിവെക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഗാർഖെ.

ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ​സർക്കാർ പറയുമ്പോഴും എന്തിനാണ് ബീഹാറിൽ 13 പ്രതികളെ അറസ്റ്റ് ചെയ്തതത്. 30 ലക്ഷം മുതൽ 50 ലക്ഷം വരെ നൽകിയാണ് പലരും മാഫിയയിൽ നിന്ന് ചോദ്യപേപ്പർ വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കിയത് വൻ അഴിമതിയിലേക്കാണ് ചൂണ്ടിക്കാട്ടുന്ന​ത്.

ഗുജറാത്തിലെ ഗോധ്രയിലും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എന്തിനാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതതെന്നും ഖാർഗെ ചോദിച്ചു.

രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. 24 ലക്ഷം യുവാക്കളുടെ സ്വപ്നമാണ് മോദി സർക്കാർ തകർത്തത്.എൻ.ടി.എ ദുരു​പയോഗം ചെയ്ത മോദി സർക്കാർ ഗ്രേസ് മാർക്ക് അടക്കം നൽകി മാർക്കുകളിലും റാങ്കുകളിലും വൻതോതിൽ കൃത്രിമം നടത്തി. ഇതുമൂലം സംവരണ സീറ്റുകളുടെ കട്ട് ഓഫും വർദ്ധിച്ചു.

സുപ്രിം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണസമിതിക്ക് മാത്രമേ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനാകൂ എന്നും ഗാർഖെ പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News