500 രൂപക്ക് സിലിണ്ടര്‍, 100 യൂണിറ്റ് സൗജന്യ വൈദ്യതി; മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക

Update: 2023-06-12 10:44 GMT
Editor : Jaisy Thomas | By : Web Desk

പ്രിയങ്ക ഗാന്ധി

Advertising

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 500 രൂപക്ക് എല്‍പിജി സിലിണ്ടറും 100 യൂണിറ്റ് സൗജന്യ വൈദ്യുതിയും നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക.മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. നര്‍മദ നദീ പൂജയോടെയാണ് പ്രിയങ്ക പ്രചരണം തുടങ്ങിയത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 21 സർക്കാർ ജോലികൾ മാത്രമാണ് ബി.ജെ.പി നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ് കോൺഗ്രസിനെ തെരഞ്ഞെടുത്തെങ്കിലും ബി.ജെ.പി സംസ്ഥാനത്ത് വളച്ചൊടിച്ച തന്ത്രങ്ങളിലൂടെ സർക്കാർ രൂപീകരിച്ചു.വ്യാപത്തിലും റേഷൻ വിതരണത്തിലും അഴിമതിയുണ്ടെന്ന് ആരോപിച്ച പ്രിയങ്ക 220 മാസത്തെ ബി.ജെ.പി ഭരണത്തിൽ സംസ്ഥാനത്ത് 225 അഴിമതികൾ നടന്നിട്ടുണ്ടെന്നും പറഞ്ഞു.ബി.ജെ.പി ഭരണത്തിന് കീഴിൽ മധ്യപ്രദേശിൽ വർധിച്ചുവരുന്ന അഴിമതിയെക്കുറിച്ച് പറഞ്ഞ പ്രിയങ്ക, സംസ്ഥാനത്തെ അഴിമതികളുടെ പട്ടിക പ്രധാനമന്ത്രി പരാമർശിച്ച തനിക്കെതിരായ അധിക്ഷേപങ്ങളെക്കാൾ വലുതാണെന്നും പറഞ്ഞു.

മധ്യപ്രദേശിലെ ചില നേതാക്കൾ അധികാരത്തിനുവേണ്ടി പാർട്ടിയുടെ ആശയങ്ങൾ ഉപേക്ഷിച്ചുവെന്ന് പേര് പരാമര്‍ശിക്കാതെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ പ്രിയങ്ക ആഞ്ഞടിച്ചു. സിന്ധ്യയുടെ വിശ്വസ്തരായ എം.എൽ.എമാർ 2020 മാർച്ചിൽ കോൺഗ്രസ് വിട്ട് കമൽനാഥ് സർക്കാരിനെ താഴെയിറക്കുകയും ചൗഹാനെ അധികാരത്തിൽ തിരിച്ചെത്താൻ വഴിയൊരുക്കുകയും ചെയ്തു.ഹിമാചൽ പ്രദേശിലെയും കർണാടകയിലെയും ജനങ്ങൾ ബിജെപിക്ക് തക്ക മറുപടി നൽകിയെന്നും പ്രിയങ്ക പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News