വിജയിക്ക് കനേഡിയൻ പ്രവാസിയെ വിവാഹം കഴിക്കാം; വിചിത്ര സമ്മാനവുമായി സൗന്ദര്യ മത്സരം; കേസ്

'ഉന്നത ജാതി'യിലെ പെൺകുട്ടികൾക്കു മാത്രമാണ് മത്സരമെന്നും വ്യക്തമാക്കിയിരുന്നു

Update: 2022-10-14 14:35 GMT
Editor : Shaheer | By : Web Desk
Advertising

അമൃത്സർ: വിജയിക്ക് വിചിത്ര സമ്മാനം വാഗ്ദാനം ചെയ്ത സൗന്ദര്യ മത്സരത്തിന്റെ സംഘാടകർക്കെതിരെ കേസെടുത്തു. വിജയിക്ക് കനേഡിയൻ പ്രവാസിയെ വിവാഹം കഴിക്കാമെന്നായിരുന്നു പ്രഖ്യാപനം. മത്സരാർത്ഥികൾ 'ഉന്നത ജാതി'ക്കാരാകണമെന്ന നിബന്ധനയുമുണ്ട്.

പഞ്ചാബിലെ ബതിൻഡയിലാണ് വിചിത്രകരമായ സൗന്ദര്യ മത്സരത്തിന്റെ പോസ്റ്ററുകൾ വ്യാപകമായി പതിച്ചിരുന്നത്. ഈ മാസം 23ന് നഗരത്തിലെ ഒരു ഹോട്ടലിൽ വച്ച് മത്സരം നടക്കുമെന്നാണ് പോസ്റ്ററിൽ സൂചിപ്പിച്ചിരുന്നത്. 'ഉന്നത ജാതി'യിലെ പെൺകുട്ടികൾക്കു മാത്രമാണ് മത്സരമെന്നും വ്യക്തമാക്കിയിരുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ നിരവധി പേരാണ് പോസ്റ്ററിൽ നൽകിയിരുന്ന നമ്പറിൽ വിളിച്ചത്. എന്നാൽ, ആർക്കും മറുപടി ലഭിച്ചിട്ടില്ല. പിന്നാലെയാണ് ബതിൻഡ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സുരീന്ദർ സിങ്, രാം ദയാൽ സിങ് എന്നിവരാണ് പോസ്റ്ററിനു പിന്നിലെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 109, 419, 420, 501 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, പോസ്റ്ററിലുള്ള ഹോട്ടൽ ഉടമകൾ സംഭവം നിഷേധിച്ചിട്ടുണ്ട്. ഇത്തരമൊരു പരിപാടിക്കായി ആരും ഹോട്ടൽ ബുക്ക് ചെയ്തിട്ടില്ലെന്ന് ഉടമകൾ അറിയിച്ചു.

Summary: FIR lodged against beauty contest in Bathinda, Punjab, offering winner chance to marry Punjabi boy settled in Canada

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News