ഇത് കോവിഡിന്റെ മൂന്നാം തരംഗം; എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
കഴിഞ്ഞ 24 മണിക്കൂറിനിടെ മധ്യപ്രദേശിൽ 124 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും ജനസംഖ്യ കൂടിയ ഇൻഡോറിൽ 62 കേസുകളും തലസ്ഥാനമായ ഭോപ്പാലിൽ 27 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ജനങ്ങളുടെ പിന്തുണയോടെ പ്രതിരോധന നടപടികൾ സ്വീകരിക്കണം, ജനങ്ങളുടെ സഹകരണമില്ലാതെ പ്രതിരോധപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
''കോവിഡിന്റെ മൂന്നാം തരംഗം എത്തിയിരിക്കുന്നു. ജനങ്ങളുടെ പിന്തുണയോടെ ഇതിനെതിരെ പോരാടണം. എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എങ്കിലും അതീവ ജാഗ്രത ആവശ്യമാണ്''-ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
The third #Corona wave has come and it has to be fought with people's participation @ChouhanShivraj
— Anurag Dwary (@Anurag_Dwary) January 2, 2022
MP reported 124 cases in the last 24 hours #OmicronInIndia #coronavirus pic.twitter.com/t1a5YJq4BP
കഴിഞ്ഞ 24 മണിക്കൂറിനിടെ മധ്യപ്രദേശിൽ 124 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും ജനസംഖ്യ കൂടിയ ഇൻഡോറിൽ 62 കേസുകളും തലസ്ഥാനമായ ഭോപ്പാലിൽ 27 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കോവിഡ് കേസുകൾ വർധിച്ചതിനെതുടർന്ന് ഹരിയാന, ഡൽഹി, യുപി തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിലെ അഞ്ച് ജില്ലകളിൽ സിനിമാ തിയേറ്ററുകളും സ്‌പോർട്‌സ് കോംപ്ലക്‌സുകളും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ ഇനിയും ഉയരുകയാണെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.