ത്രിപുരയിലെ ബിജെപി അതിക്രമം; രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി സിപിഎം

തലസ്ഥാനമായ അഗര്‍ത്തലയില്‍ ഇന്നലെയാണ് സിപിഎം ഓഫീസുകള്‍ക്കു നേരേ ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്

Update: 2021-09-09 11:15 GMT
Editor : Nisri MK | By : Web Desk
Advertising

ത്രിപുരയിലെ ബിജെപി അതിക്രമത്തിനെതിരെ സിപിഎം രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് മുതിര്‍ന്ന നേതാവ് പ്രകാശ് കാരാട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തില്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കുമെന്നും കാരാട്ട് പറഞ്ഞു.

"സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റി കാര്യാലയമടക്കം എട്ട് ഓഫീസുകളാണ് ബിജെപി ഗുണ്ടകള്‍ ആക്രമിച്ചത്. അതില്‍ മൂന്നെണ്ണം പൂര്‍ണമായും തീയിട്ട് നശിപ്പിച്ചു. ഞങ്ങളുടെ പത്ത് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഈ ജനാധിപത്യ വിരുദ്ധ അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും "- പ്രകാശ് കാരാട്ട് ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

തലസ്ഥാനമായ അഗര്‍ത്തലയില്‍ ഇന്നലെയാണ് സിപിഎം ഓഫീസുകള്‍ക്കു നേരേ ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. ബിജെപി നേതാക്കളും പ്രവര്‍ത്തകരുമടങ്ങിയ ഒരു റാലിക്ക് ശേഷമാണ് അക്രമം നടന്നത്.


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News