രാഹുൽ ഗാന്ധിക്കെതിരായ നടപടി ചർച്ച ചെയ്ത് സി.പി.എം പൊളിറ്റ് ബ്യൂറോ
പി.ബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ ബി.വി.രാഘവുലു പാർട്ടി സ്ഥാനങ്ങളിൽ നിന്നൊഴിയാൻ സന്നദ്ധതയറിയിച്ച് നൽകിയ കത്തിന്റെ കാര്യത്തിൽ ഇന്നു തീരുമാനമെടുത്തേക്കും
Update: 2023-03-26 00:49 GMT
ഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ നടപടിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ കക്ഷികൾക്കിടയിലെ ഐക്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് സിപിഎം പൊളിറ്റ് ബ്യൂറോ. ആന്ധ്രയിലെ ഉൾപാർട്ടി പോരിൽ ആരോപണവിധേയനായ പി.ബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ ബി.വി.രാഘവുലു പാർട്ടി സ്ഥാനങ്ങളിൽ നിന്നൊഴിയാൻ സന്നദ്ധതയറിയിച്ചു നൽകിയ കത്തിന്റെ കാര്യത്തിൽ ഇന്നു തീരുമാനമെടുത്തേക്കും. രാഘവുലുവിനെ അനുനയിപ്പിക്കാൻ പാർട്ടി ശ്രമിക്കുമെന്നാണു സൂചന.
പി.ബി അംഗങ്ങളായ എം.എ.ബേബി, എ.വിജയരാഘവൻ, അശോക് ധാവ്‌ളെ എന്നിവരുൾപ്പെട്ട സമിതി വിഷയം പരിശോധിച്ചു തയാറാക്കിയ റിപ്പോർട്ടിൽ ഏകാഭിപ്രായം ഉണ്ടായിരുന്നില്ല. ത്രിപുര തെരഞ്ഞെടുപ്പ് തോൽവി ചർച്ചചെയ്യുകയും, സംസ്ഥാനത്തെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു.പി.ബി ഇന്ന് അവസാനിക്കും.