'മദ്യം വേണ്ട, പാൽ കുടിക്കൂ', ബോധവത്കരണവുമായി റോഡിലിറങ്ങി 'രാവണൻ'

പുതുവർഷത്തിന് മുന്നോടിയായാണ് ഇത്തരത്തിൽ ഒരു പ്രചാരണം തെരുവിൽ നടത്തിയത്. നിലവിൽ സമൂഹത്തിൽ മദ്യത്തിന്റെ ഉപയോഗം വർധിച്ചുകൊണ്ടിരിക്കുകയാണ്

Update: 2022-01-02 01:37 GMT
Editor : Dibin Gopan | By : Web Desk
Advertising

'മദ്യം ഒഴിവാക്കൂ, പാൽ കുടിക്കൂ' എന്ന മുദ്രാവാക്യവുമായി പുണെ തെരുവിൽ പാൽ വിതരണം നടത്തി യുവാവ്. രാവണന്റെ വേഷം ധരിച്ചുകൊണ്ടായിരുന്നു മദ്യത്തിനെതിരെയുള്ള പ്രചാരണം. സന്നദ്ധപ്രവർത്തകനായ അരുൺ എന്നയാളാണ് മദ്യപാനശീലത്തിനെതിരേ ബോധവത്കരണം നടത്തുന്നതിന് പാൽവിതരണം നടത്തിയത്.

മദ്യം വേണ്ട, പാൽ കുടിക്കൂ എന്ന സന്ദേശമാണ് ഞങ്ങൾ പ്രചരിപ്പിക്കുന്നത്. ആളുകളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന രാവണനെ പുറത്തെടുത്ത് കളയണം, അവർ മദ്യം ഒഴിവാക്കണമെന്നും അരുൺ പറയുന്നു. പുതുവർഷത്തിന് മുന്നോടിയായാണ് ഇത്തരത്തിൽ ഒരു പ്രചാരണം തെരുവിൽ നടത്തിയത്. നിലവിൽ സമൂഹത്തിൽ മദ്യത്തിന്റെ ഉപയോഗം വർധിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിന്റെ ഫലമായി നിരവധി കുടുംബങ്ങളാണ് തകരുന്നത്. ഇത്തരത്തിലുള്ള പരിപാടിയിൽ കൂടിയ മദ്യത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. പുതുവർഷത്തിലാണ് പലരും മദ്യപിച്ച് ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. അത്തരത്തിൽ ചെയ്യുന്നവരോട് പറയാനുള്ളത് അത് നല്ല കാര്യമല്ല എന്നാണ്, അരുൺ കൂട്ടിച്ചേർത്തു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News