ആൺമക്കൾ തിരിഞ്ഞുനോക്കിയില്ല, അമ്മയുടെ മൃതദേഹം ചുമലിലേറ്റി അന്ത്യകർമ്മങ്ങൾ നടത്തി പെൺമക്കൾ
ജതിയെ ആൺമക്കൾ വർഷങ്ങളായി തിരിഞ്ഞുനോക്കാറില്ലെന്നും ഇതിന്റെ ദുഃഖം അവർ പങ്കുവയ്ക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു
Update: 2022-01-03 12:36 GMT
അമ്മയുടെ മൃതദേഹവും ചുമലിലേറ്റി നാല് കിലോമീറ്റർ നടന്ന് അന്ത്യകർമ്മങ്ങൾ നടത്തി പെൺമക്കൾ. അമ്മയുടെ മരണവിവരം അറിഞ്ഞിട്ടും സഹോദരന്മാർ എത്താഞ്ഞതിനെ തുടർന്നാണ് പെൺമക്കൾ ചേർന്ന് ചടങ്ങുകൾ നടത്തിയത്.
ജതി നായക് എന്ന സ്ത്രീയുടെ ശവസംസ്‌കാരമാണ് പെൺമക്കൾ ചേർന്ന് നടത്തിയത്. രണ്ട് ആൺമക്കളും നാല് പെൺമക്കളുമാണ് ജതിക്ക്. ഇവരുടെ ആൺമക്കളാരും ശവമടക്കിന് എത്തിയില്ലെന്നും ഇതേത്തുടർന്ന് ആചാരങ്ങൾ മാറ്റിവച്ച് അമ്മയുടെ ശവസംസ്‌കാരം നടത്താൻ പെൺമക്കൾ തീരുമാനിക്കുകയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.
വീട്ടിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് മൃതദേഹം തോളിലേറ്റി അവർ നടന്നു. ജതിയെ ആൺമക്കൾ വർഷങ്ങളായി തിരിഞ്ഞുനോക്കാറില്ലെന്നും ഇതിന്റെ ദുഃഖം അവർ പങ്കുവയ്ക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.