ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് അപകടം: ഒരാൾ മരിച്ചു

അപകടത്തിൽ നിരവധി പേർക്ക് പരിക്ക്

Update: 2024-06-28 04:25 GMT
Advertising

ഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 1-ലെ മേൽക്കൂര തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. മേൽക്കൂരയ്ക്കു പുറമേ ടെർമിനലിന്റെ തൂണുകളും തകർന്ന് വീണിട്ടുണ്ട്. ടെർമിനലിൻ്റെ പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെയെല്ലാം രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്.

ടെർമിനൽ 1നിന്ന് ആഭ്യന്തര വിമാന സർവീസുകൾ മാത്രമാണുള്ളത്. ഇതു വഴിയുള്ള പ്രവർത്തനം ടെർമിനൽ 2,3, എന്നിവയിലേക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു. അപകട സമയം ടെർമിനൽ ഒന്നിലുണ്ടായിരുന്ന മറ്റു യാത്രക്കാർ വിമാനങ്ങളിൽ കയറിയതായും അധികൃതർ‍ വ്യക്തമാക്കി.

അതിനിടെ, കനത്ത മഴയെ തുടർന്ന് ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. പല റോഡുകളിലും വാഹനങ്ങൾ പകുതിയോളം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇതു വഴിയുള്ള യാത്രയും ദുഷ്ക്കരമാണ്. കനത്ത ചൂടിന് മഴ ആശ്വാസമാകുമെങ്കിലും ലഭിക്കുന്ന മഴയുടെ അളവ് വർദ്ധിച്ചാൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടും.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News