മൂന്ന് തവണ മുടങ്ങിയ ഡൽഹി കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

നാമനിർദേശം ചെയ്ത അംഗങ്ങളുടെ വോട്ട് അവകാശത്തെ തുടർന്നുണ്ടായ തർക്കമായിരുന്നു തെരഞ്ഞെടുപ്പ് മുടങ്ങാൻ കാരണം

Update: 2023-02-22 03:12 GMT
Advertising

ഡല്‍ഹി: പ്രതിഷേധത്തെ തുടർന്ന് മൂന്ന് തവണ മുടങ്ങിയ ഡൽഹി കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് ഇന്ന് വീണ്ടും നടക്കും. നാമനിർദേശം ചെയ്ത അംഗങ്ങളുടെ വോട്ട് അവകാശത്തെ തുടർന്നുണ്ടായ തർക്കമായിരുന്നു തെരഞ്ഞെടുപ്പ് മുടങ്ങാൻ കാരണം. അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധി പറഞ്ഞിരുന്നു.

നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് ഡൽഹി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാൻ അവകാശമുണ്ടെന്നു പറഞ്ഞു ബി.ജെ.പി രംഗത്ത് എത്തിയത്തോടെയാണ് മൂന്ന് തവണ തെരഞ്ഞെടുപ്പ് മുടങ്ങിയത്. തുടർന്ന്,ആം ആദ്മി മേയർ സ്ഥാനാർത്ഥി ഷെല്ലി ഒബ്‌റോയിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അവകാശമുണ്ടെന്ന ലെഫ്റ്റനന്റ് ഗവർണറിന്റെയും മുനിസിപ്പൽ കോർപ്പറേഷന്റെയും വാദം തള്ളിയാണ് സുപ്രീംകോടതി അംഗങ്ങൾക്ക് വോട്ട് അവകാശം ഇല്ലെന്ന് വിധിച്ചത്.

24 മണിക്കൂറിനുള്ളിൽ പുതിയ തീയതി നിശ്ചയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചി നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഇന്ന് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുക. മേയർ, ഡെപ്യൂട്ടി തെരഞ്ഞെടുപ്പിന് ശേഷമാകും സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പ് നടക്കുക.ബിജെപിയുടെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ച്, 250 വാർഡിൽ 134 വാർഡ് നേടിയാണ് ബി.ജെ.പിയിൽ നിന്ന് എ.എപി ഭരണം പിടിച്ചെടുത്തത്.




Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News