വായുമലിനീകരണം രൂക്ഷം; വായു ശുദ്ധീകരിക്കാന്‍ സ്മോഗ് ടവറുകള്‍ സ്ഥാപിച്ച് ഡല്‍ഹി

ഒരു സെക്കന്‍ഡില്‍ 1,000 ക്യൂബിക്ക് മീറ്റര്‍ വായു ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് സ്‌മോഗ് ടവര്‍. ഒരു കിലോമീറ്ററാണ് ടവറിന്റെ ദൂരപരിധി.

Update: 2021-08-23 11:38 GMT
Editor : Nidhin | By : Web Desk
Advertising

വായു മലിനീകരണത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും മോശം അവസ്ഥയിലുള്ള പ്രദേശമാണ് ഡല്‍ഹി നഗരം. രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ട അക്ക നിയന്ത്രണം, പൊതുഗതാഗതത്തിന് സി.എന്‍.ജി എന്നിങ്ങനെ അനവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ ഒന്നും മികച്ച ഫലപ്രാപ്തിയിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല.

അതിനിടയിലാണ് പുതിയ നീക്കവുമായി അരവിന്ദ് കെജരിവാള്‍ രംഗത്തെത്തിയിരിക്കുന്നത്. വായു ശുദ്ധീകരിക്കാനായി സ്‌മോഗ് ടവര്‍ സ്ഥാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കൊണാട്ട് പ്ലേസിലാണ് ടവര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്ത സ്‌മോഗ് ടവറാണ് ഡല്‍ഹിയിലേത്. ഒരു സെക്കന്‍ഡില്‍ 1,000 ക്യൂബിക്ക് മീറ്റര്‍ വായു ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് സ്‌മോഗ് ടവര്‍. ഒരു കിലോമീറ്ററാണ് ടവറിന്റെ ദൂരപരിധി.

പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. അഡാപ്റ്റീവ് ക്ലീന്‍ എയര്‍ സിസ്റ്റം (എ.സി.എ.എന്‍) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടവറിന്റെ പ്രവര്‍ത്തനം. 20 മീറ്റര്‍ ഉയരമുള്ള സ്‌മോഗ് ടവര്‍ നിര്‍മിക്കാന്‍ 22 കോടിയോളം ചെലവ് വരും. യു.എസിലെ മിനെസോട്ട സര്‍വകലാശാലയിലെ വിദഗ്ധരാണ് ടവറിലെ എയര്‍ ഫില്‍റ്ററുകള്‍ നിര്‍മിച്ചത്.

ഒരു മാസം കൊണ്ടു തന്നെ ആദ്യമാറ്റങ്ങള്‍ അറിയാമെങ്കിലും രണ്ടു വര്‍ഷം കൊണ്ടു മാത്രമേ ടവര്‍ കൊണ്ടുള്ള യഥാര്‍ഥ ഗുണം ലഭിക്കുകയുള്ളൂ. പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്.പരീക്ഷണം വിജയമാണെങ്കില്‍ രാജ്യതലസ്ഥാനത്ത് കൂടുതല്‍ സ്‌മോഗ് ടവറുകള്‍ നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. നിലവില്‍ മറ്റൊരു സ്‌മോഗ് ടവറിന്റെ നിര്‍മാണം ആനന്ദ് വിഹാറില്‍ പുരോഗമിക്കുകയാണ്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News