കനത്ത മഴയ്ക്ക് പിന്നാലെ ഡൽഹിയിൽ ഡെങ്കിപ്പനി വ്യാപകം

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ പേർക്ക് രോഗം ബാധിച്ചേക്കാം എന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്

Update: 2022-09-26 01:26 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: കനത്ത മഴയ്ക്ക് പിന്നാലെ ഡൽഹിയിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു. 400 പേർക്കാണ് ഈ വർഷം ഇത് വരെ രാജ്യ തലസ്ഥാനത്ത് ഡെങ്കി പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ പേർക്ക് രോഗം ബാധിച്ചേക്കാം എന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.

തുടർച്ചയായി നീണ്ടു നിന്ന മഴ അവസാനിച്ചപ്പോഴാണ് ഡൽഹിയിൽ ഡെങ്കിപ്പനി കേസുകൾ കുത്തനെ ഉയർന്നത്. ഈ വർഷം ഇത് വരെ 404 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ 152 പേർക്ക് അസുഖം ബാധിച്ചത് സെപ്റ്റംബർ മാസത്തിൽ മാത്രമാണ്. ആഗസ്ത് മാസം രോഗം ബാധിച്ചവരുടെ എണ്ണം 75 ആയിരുന്നു. 2017ന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗികളുടെ എണ്ണമാണ് ഡൽഹിയിൽ ഇപ്പൊൾ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ കണക്കുകൾ കൃത്യമല്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ജെ.എന്‍.യു സർവകലാശാലയിലെ അമ്പതോളം പേർക്ക് രോഗം ബാധിച്ചത് കണക്കിൽ ഇല്ലെന്നാണ് വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നത്.

അതേസമയം കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ഡൽഹി സർക്കാർ അറിയിച്ചു. സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ച് ബോധവൽക്കരണം നടത്താനും സർക്കാർ ശ്രമിക്കുന്നുണ്ട്. നിലവിൽ 6 ആശുപത്രികളിൽ ആണ് ഡൽഹി ആരോഗ്യ വകുപ്പ് ഡെങ്ക്യു ക്ലിനിക്കുകൾ ആരംഭിച്ചിരിക്കുന്നത്. കൊതുക് നിർമാർജന നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഡൽഹി കോർപ്പറേഷനും നടപടികൾ സ്വീകരിക്കുന്നുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News