അലഹബാദിൽ പള്ളി പൊളിച്ചു; നടപടി കോടതി ഉത്തരവു പ്രകാരം
ഒക്ടോബർ ആറിനായിരുന്നു ആക്ടിങ് ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭന്ധേരി അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്
Update: 2021-10-08 05:01 GMT
അലഹബാദിലെ ചന്ദ്രശേഖർ ആസാദ് പാർക്കിനുള്ളിലെ മസ്ജിദ് പൊളിച്ചു നീക്കി ജില്ലാ ഭരണകൂടം. ഹൈക്കോടതി ഉത്തരവു പ്രകാരമാണ് പള്ളിയും അടുത്തുള്ള മസാറും പൊളിച്ചത്. ഒക്ടോബർ ആറിനായിരുന്നു ആക്ടിങ് ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭന്ധേരി അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
പാർക്കിനുള്ളിൽ 1975ന് ശേഷം നടന്ന നിർമാണ പ്രവർത്തനങ്ങൾ മൂന്നു ദിവസത്തിനകം നീക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ജിതേന്ദർ സിങ് എന്നയാളാണ് വിഷയത്തിൽ കോടതിയെ സമീപിച്ചിരുന്നത്.