തെരഞ്ഞെടുപ്പില്‍ സീറ്റില്ല; ഒഡിഷയില്‍ ബി.ജെ.പി നേതാവ് സ്വതന്ത്രനായി മത്സരിക്കും

മുൻ കേന്ദ്രമന്ത്രിയും സിറ്റിങ് എം.പിയുമായ പ്രതാപ് സാരംഗി വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സ്വയിന്‍റെ നീക്കം

Update: 2024-03-26 04:40 GMT
Editor : Jaisy Thomas | By : Web Desk

എം.എ ഖരബേല സ്വയിൻ

Advertising

ഭുവനേശ്വര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി ഒഡിഷയിലെ ബി.ജെ.പി നേതാവ്. ബാലസോർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് എം.എ ഖരബേല സ്വയിൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

മുൻ കേന്ദ്രമന്ത്രിയും സിറ്റിങ് എം.പിയുമായ പ്രതാപ് സാരംഗി വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സ്വയിന്‍റെ നീക്കം. പ്രധാനമന്ത്രിയുടെ പേരില്‍ പ്രചരണം നടത്തുമെന്നും ആരാണ് യഥാര്‍ഥ ബി.ജെ.പിയെന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താൻ ബി.ജെ.പി വിടില്ലെന്നും എന്നാൽ പാർട്ടിക്ക് തനിക്കെതിരെ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ബി.ജെ.പിയിൽ ചേരുമെന്നും സ്വയിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിക്കുള്ളിലെ ഗൂഢാലോചനക്കാരുടെ സംഘമാണ് തനിക്ക് ടിക്കറ്റ് നിഷേധിച്ചതിന് ഉത്തരവാദികളെന്ന് മുൻ എം.പിയായ സ്വയിൻ ആരോപിച്ചു.

1998 മുതല്‍ 2009 വരെ ബാലസോര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവാണ് സ്വയിന്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാണ്ഡമാലിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.ഡിയുടെ അച്യുതാനന്ദ സാമന്തയോട് പരാജയപ്പെട്ടു.അതേസമയം, താനൊരു പാർട്ടി പ്രവർത്തകനാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ടിക്കറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പിയുടെ കാലാഹണ്ടി എംപി ബസന്ത് കുമാർ പാണ്ഡ പറഞ്ഞു. ''പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, മാറ്റം സ്വാഭാവികമാണ്, നമ്മൾ അതിനെ മാനിക്കണം, പാർട്ടി എന്നെ ഏൽപ്പിച്ച കടമകൾ ഞാൻ നിർവഹിച്ചു''അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ടിക്കറ്റ് നിഷേധിച്ച ബർഗഡ് എം,പി സുരേഷ് പൂജാരി, മയൂർഭഞ്ച് എം,പി ബിഷേശ്വര്‍ ടുഡു എന്നിവർ പ്രതികരിക്കാൻ വിസമ്മതിച്ചു. ടുഡു കേന്ദ്രമന്ത്രിയാണ്.ഒഡീഷയിലെ 21 ലോക്‌സഭാ സീറ്റുകളിൽ 18 സീറ്റുകളിലേക്ക് നാല് സിറ്റിംഗ് എം.പിമാരെ ഒഴിവാക്കി ബി.ജെ.പി ഞായറാഴ്ചയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News