ജാർഖണ്ഡിൽ ജഡ്ജിയുടെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം തടവ്

ധൻബാദ് അഡിഷനൽ സെഷൻസ് ജഡ്ജിയായിരുന്ന ഉത്തം ആനന്ദിനെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാവിലെ നടത്തത്തിനിടെ പ്രതികൾ ഓട്ടോയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു

Update: 2022-08-06 13:44 GMT
Editor : Shaheer | By : Web Desk
Advertising

റാഞ്ചി: ധൻബാദ് ജഡ്ജിയായിരുന്ന ഉത്തം ആനന്ദിന്റെ കൊലപാതകത്തിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. ജാർഖണ്ഡിലെ സി.ബി.ഐ കോടതിയാണ് രണ്ടു പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിച്ചത്. കഴിഞ്ഞയാഴ്ചയാണ് കോടതി ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ധൻബാദിൽ അഡിഷനൽ സെഷൻസ് ജഡ്ജിയായിരുന്നു ഉത്തരം ആനന്ദ്. 2021 ജൂലൈ 28ന് രാവിലത്തെ നടത്തത്തിനിടെയാണ് ആനന്ദിനെ പ്രതികൾ ഓട്ടോയിടിച്ച് കൊലപ്പെടുത്തിയത്. കേസിൽ ഓട്ടോ ഡ്രൈവറായ ലഖാൻ വർമ, സഹായി രാഹുൽ വർമ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.

തുടക്കത്തിൽ പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്. കേസ് പിന്നീട് ജാർഖണ്ഡ് സർക്കാർ സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിൽ വിചാരണ ആരംഭിച്ചത്.

കേസുമായി ബന്ധപ്പെട്ട് 58 സാക്ഷികളെ വിസ്തരിച്ചു. സമീപത്തെ സ്ഥാപനങ്ങളിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ കൂടി പരിശോധിച്ചതിൽനിന്ന് ആനന്ദിനെ വാഹനമിടിക്കുന്നത് വ്യക്തമായി. വാഹനം ഇടിച്ച ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ജൂലൈ 28ന് സി.ബി.ഐ കോടതി ജഡ്ജി രജ്‌നികാന്ത് പഥക് ആണ് കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. എന്നാൽ, മേൽക്കോടതിയിൽ അപ്പീൽ പോകുമെന്ന് പ്രതികളുടെ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.

Summary: A special CBI court in Jharkhand sentenced an autorickshaw driver and another person to rigorous life imprisonment till death in the murder of Dhanbad judge Uttam Anand

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News