വള ധരിച്ചത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്

ഭർതൃമാതാവ് യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും ഭർത്താവ് ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു

Update: 2023-11-18 12:15 GMT
bracelet, Husband brutally beat his wife, bangles, latest malayalam news, ബ്രേസ്ലെറ്റ്, ഭർത്താവ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചു, വളകൾ, ഏറ്റവും പുതിയ മലയാളം വാർത്ത
AddThis Website Tools
Advertising


താനെ: ഫാഷനബിളായ വള ധരിച്ചതിന് യുവതിക്ക് ഭർതൃവീട്ടിൽ ക്രൂരമർദനം. നവി മുംബൈയിലെ ദിഘയിലാണ് വള ധരിച്ചതിന്‍റെ പേരിൽ യുവതിക്ക് ഭർതൃവീട്ടുകാരുടെ ക്രൂരമർദനം ഏൽക്കേണ്ടി വന്നത്. 23 കാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


നവംബർ 13 നാണ് സംഭവം. യുവതിയുടെ ഭർത്താവ് പ്രദീപ് അർക്കഡെക്ക് ഭാര്യ ഫാഷനബിളായ വളകൾ ധരിക്കുന്നത് ഇഷ്ടമല്ല. എന്നാൽ തന്‍റെ ഇഷ്ടാനുസൃതം യുവതി വള ധരിച്ചു. ഇത് ഇഷ്ടപ്പെടാത്ത ഭർത്താവും ഭർതൃമാതാവും ബന്ധുവായ ഒരു സ്ത്രീയും ചേർന്ന് യുവതിയെ ഉപദ്രവിക്കുകയായിരുന്നു. ഭർതൃമാതാവ് മുടിയിൽ പിടിച്ച് വലിച്ച് പലതവണ മർദിക്കുകയും ഭർത്താവ് ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. ബന്ധുവായ സ്ത്രീ ഇവരോടൊപ്പം ചേർന്ന് യുവതിയെ മർദിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തെന്നും പരാതിയിൽ പറയുന്നുണ്ട്.

സംഭവത്തിന് ശേഷം പൂനെയിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഐപിസി 323 ,324 ,34 ,504 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News