വയറുവേദന അതികഠിനം: 13കാരിയുടെ വയറ്റിൽ കണ്ടെത്തിയത് 1.2 കിലോ മുടിക്കെട്ട്

കുട്ടി എട്ട് വർഷമായി മുടി തിന്നാറുള്ളതായാണ് മാതാപിതാക്കൾ അറിയിക്കുന്നത്

Update: 2022-11-11 16:34 GMT
Advertising

മുംബൈ: മുംബൈയിൽ 13കാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കിയത് 1.2കിലോ മുടിക്കെട്ട്. വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ കുട്ടി എട്ട് വർഷമായി മുടി തിന്നാറുള്ളതായാണ് മാതാപിതാക്കൾ അറിയിക്കുന്നത്.

വയറ്റിലെ അസ്വസ്ഥതകളെത്തുടർന്ന് കുട്ടിയെ മുമ്പ് ഒരു സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും കാരണം കണ്ടെത്താനായിരുന്നില്ല. ഭക്ഷണം കഴിച്ചയുടൻ ഛർദിക്കുന്ന അവസ്ഥ എത്തിയതോടെ സോണോഗ്രഫി നടത്തുകയും മുടിക്കെട്ട് കണ്ടെത്തുകയുമായിരുന്നു.

മുടിയും നഖവും കുട്ടി തിന്നാറുണ്ടായിരുന്നതായാണ് വിവരം. റാപുൺസൽ സിൻഡ്രോം എന്നാണ് ഈ രോഗത്തിന് പേര്. ബോൾ രൂപത്തിൽ വയറ്റിലുണ്ടായിരുന്ന മുടിക്കെട്ട് സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ നീക്കിയത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News