തെലങ്കാനയിൽ ഭൂചലനം; വിറച്ച് ഗോദാവരി
വരും ദിവസങ്ങളിൽ തുടർചലനങ്ങൾ പ്രതീക്ഷിക്കാമെന്ന് വിദഗ്ധർ
തെലങ്കാന: 55 വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുകയാണ് തെലങ്കാന. ബുധനാഴ്ച രാവിലെ 7:27നാണ് മുളുകു ഭാഗത്ത് റിക്ടർ സ്‌കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടത്. തലസ്ഥാനമായ ഹൈദരാബാദിൽ നിന്നും 200 കിലോമീറ്റർ അകലെയാണ് മുളുകു.
തെലങ്കാനയ്ക്ക് പുറമെ ആന്ധ്രാപ്രദേശിലും ചത്തീസ്ഗഡിലും മഹാരാഷ്ട്രയിലും ഭൂചലനം അനുഭവപ്പെട്ടു. മുളുകുവിലെ ഗോദാവരി നദീതടമാണ് ഭൂചലനത്തിന്റെ ഉറവിടം.
തെലങ്കാനയും ആന്ധ്രപ്രദേശും അപൂർവമായി ഭൂചലനം റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളാണ്. 1969ൽ 5.7 അളവിലുള്ള ഭൂചലനം പ്രദേശത്ത് രേഖപ്പെടുത്തിയിരുന്നു. ഭദ്രാചലമായിരുന്നു ഈ ഭൂചലനത്തിന്റെ ഉറവിടം. തുടർന്നും പ്രദേശത്ത് ഭൂചലനങ്ങൾ രേഖപ്പെടുത്തിയിരുന്നെങ്കിലും അവ വളരെ ചെറുതായിരുന്നു. ഹൈദരാബാദ് ഭൂമികുലുക്കത്തിന് സാധ്യത കൂടുതലുള്ള സ്ഥലമല്ല, ഭയം വേണ്ട എന്നാണ് വിദഗ്ധരുടെ അഭിപ്രായം,
രാജ്യത്ത് ഭൂചലനത്തിന് സാധ്യതയുള്ള പ്രദേശങ്ങളെ തീവ്രത അനുസരിച്ച് നാലായി തരംതിരിച്ചിട്ടുണ്ട്. സയിസ്മിക് സോൺ രണ്ട്, മൂന്ന്, നാല്, ആഞ്ച് എന്നിവയാണവ. രാജ്യത്തിന്റെ 59 ശതമാനവും ഭൂചലനത്തിന് സാധ്യതയുള്ള പ്രദേശങ്ങളാണ്. സോൺ അഞ്ച് ഭൂചലനത്തിന് ഏറ്റവും സാധ്യതയുള്ള പ്രദേശമാണ്. രാജ്യത്തിന്റെ 11 ശതമാനവും സോൺ അഞ്ചിൽ പെടുന്നു. 18 ശതമാനം സോൺ നാലും 30 ശതമാനം സോൺ രണ്ടും, ഭാക്കിയുള്ള പ്രദേശം സോൺ രണ്ടാണ്. തെലങ്കാന ഇതിൽ സോൺ രണ്ടിലാണ് പെടുക.
രാജ്യത്തിൽ നടന്ന ഉരുൾപൊട്ടലുകൽ കണക്കിലെടുത്താണ് സോണുകളെ തരംതിരിക്കുന്നത്. കേരളം ഇതിൽ സോൺ മൂന്നിലാണ് പെടുന്നത്. ഗുജറാത്ത് ജമ്മു-കശ്മീരിന്റെ ഭാഗങ്ങൾ പഞ്ചാബ്, ഉത്തരാഘഡ്, ബിഹാർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയാണ് സോൺ അഞ്ചിൽ വരുന്ന ഭാഗങ്ങൾ.
മുളുകുവിലെ ഭൂചലനത്തിന്റെ തുടർചലനങ്ങൾ വരും ദിവസങ്ങളിലും പ്രതീക്ഷിക്കാമെന്നാണ് ഭൂചലനങ്ങളെക്കുറിച്ച് പഠിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ നിഗമനം.