ചന്ദ്രബാബു നായിഡുവിനെതിരായ കേസ് അന്വേഷിച്ച ഐപിഎസ് ഓഫിസർക്ക് സസ്‌പെൻഷൻ

വിജിലൻസ് അന്വേഷിച്ച സാമ്പത്തിക തിരിമറിക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് ആന്ധ്ര മുൻ സിഐഡി എഡിജിപി എൻ സഞ്ജയ്‍ക്കെതിരായ നടപടി

Update: 2024-12-04 17:30 GMT
Editor : Shaheer | By : Web Desk
Advertising

അമരാവതി: ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്കു നയിച്ച കേസ് അന്വേഷിച്ച ഐപിഎസ് ഓഫിസറെ സസ്‌പെൻഡ് ചെയ്ത് ആന്ധ്രാപ്രദേശ് സർക്കാർ. ആന്ധ്ര മുൻ സിഐഡി എഡിജിപി എൻ സഞ്ജയ്‌ക്കെതിരെയാണു നടപടി. വിജിലൻസ് അന്വേഷിച്ച സാമ്പത്തിക ക്രമക്കേട് കേസിൽ സഞ്ജയ് കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു.

ആന്ധ്ര ദുരന്തനിവാരണ-അഗ്നിരക്ഷാ സേന ഡയരക്ടർ ജനറൽ ആയിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടിലാണു നടപടി. ഒരു കോടി രൂപ വകമാറ്റി ചെലവഴിച്ചെന്നാണ് കേസ്. ഒരു വെബ്‌പോർട്ടൽ ആരംഭിക്കാനും ഹാർഡ്‌വെയർ വിതരണത്തിനുമായി വിളിച്ച ടെൻഡറിലാണ് തിരിമറി നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

1996 ബാച്ച് ഐപിഎസ് ഓഫീസറായ സഞ്ജയ് സിഐഡി മേധാവിയായിരിക്കെ ഉന്നത രാഷ്ട്രീയ വൃത്തങ്ങൾ ഉൾപ്പെട്ട ഏതാനും കേസുകളിൽ അന്വേഷണം നടത്തിയിരുന്നു. ഇകൂട്ടത്തിലാണ് ചന്ദ്രബാബു നായിഡു ഉൾപ്പെട്ട ആന്ധ്ര സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷൻ അഴിമതിയും അദ്ദേഹം അന്വേഷിച്ചത്. അന്വേഷണത്തിനു പിന്നാലെയാണ് 2023 സെപ്റ്റംബറിൽ അന്വേഷണസംഘം ടിഡിപി നേതാവിനെ അറസ്റ്റ് ചെയ്യുന്നത്.

Summary: IPS officer N Sanjay who probed case against Andhra Pradesh CM Chandrababu Naidu and oversaw his arrest suspended

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News