പഞ്ചാബിലെ അമൃത്സറിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

നാശനഷ്ടങ്ങളൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല

Update: 2022-11-14 04:21 GMT
Editor : Lissy P | By : Web Desk
Advertising

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ 3.42 ഓടെയാണ് വിവിധ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. ഭൂനിരപ്പിൽ നിന്ന് 120 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭൂമിയിൽ നിന്ന് 120 കിലോമീറ്റർ താഴെയായിരുന്നു പ്രഭവ കേന്ദ്രമെന്നാണ് വിലയിരുത്തൽ.

നേപ്പാളിൽ തന്നെ ബുധനാഴ്ചയുണ്ടായ ഭൂചലനത്തിൽ ആറ് പേർ മരിച്ചിരുന്നു. ശനിയാഴ്ച 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും നേപ്പാളിലുണ്ടായിരുന്നു. ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ മേഖലകളിൽ ഇതിന്റെ തുടർ ചലനങ്ങളും ഉണ്ടായിരുന്നു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News