അഴിമതിക്കേസിൽ കർണാടക മുൻ മന്ത്രി ബി. നാഗേന്ദ്രയെ ഇ.ഡി അറസ്റ്റ് ചെയ്തു

വാൽമീകി കോർപറേഷൻ അഴിമതിക്കേസിലാണ് നടപടി

Update: 2024-07-13 01:21 GMT
Advertising

​ബംഗളുരു: വാൽമീകി കോർപറേഷൻ അഴിമതിക്കേസിൽ കർണാടക മുൻ മന്ത്രി ബി.നാഗേന്ദ്ര എം.എൽ.എയെ ഇ.ഡി അറസ്റ്റ് ചെയ്തു. 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്.

നാഗേന്ദ്രയുടെയും പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാനും കോൺഗ്രസ് എംഎൽഎ ബസനഗൗഡ ദദ്ദലിന്റെയും വീടുകളിലും ഓഫീസുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അതിന് പിന്നാ​ലെയാണ് നാഗേന്ദ്രയെ ഇ ഡി കസ്റ്റഡിയിൽ എടുത്തത്.

187 കോടിയിലധികം രൂപ മറ്റൊരു സ്വകാര്യ അക്കൗണ്ടിലേക്ക് വക മാറ്റിയെന്നായിരുന്നു മന്ത്രിക്കെതിരെ ഉയർന്ന ആരോപണം. അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് പട്ടികവർഗ ക്ഷേമ മന്ത്രിയായിരുന്ന നാഗേന്ദ്ര ജൂൺ ആറിന് രാജി സമർപ്പിച്ചിരുന്നു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News