ബംഗാളില്‍ റെയ്ഡിനിടെ ഇ.ഡി സംഘത്തിനു നേരെ ആക്രമണം; വീഡിയോ
റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് സംഘം റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ ഇ.ഡി സംഘത്തിനു നേരെ പ്രദേശവാസികളുടെ ആക്രമണം. നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് സംഘം റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം.
#WATCH | North 24 Parganas, West Bengal: Enforcement Directorate (ED) raid underway at the residence of former Bongaon Municipality Chairman Shankar Adhya in Bangaon, in connection with a ration scam case. pic.twitter.com/HV1YO8bB8u
— ANI (@ANI) January 5, 2024
കേസിൽ പിന്നീട് അറസ്റ്റിലായ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്‍റെ വസതിക്ക് സമീപമെത്തിയപ്പോഴാണ് സംഘം ആക്രമിക്കപ്പെട്ടത്. 200-ലധികം പ്രദേശവാസികൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെയും കേന്ദ്ര സായുധ അർദ്ധസൈനിക സേനയെയും വളയുകയായിരുന്നു.''അവര്‍ എട്ടുപേരുണ്ടായിരുന്നു. അവര്‍ ഞങ്ങളെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു '' ഇ.ഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
#WATCH | North 24 Parganas, West Bengal: A team of the Enforcement Directorate (ED) attacked during a raid in West Bengal's Sandeshkhali.
— ANI (@ANI) January 5, 2024
More details are awaited pic.twitter.com/IBjnicU9qj