നബാദാസിന് വിടചൊല്ലി ഭുവനേശ്വർ; ഒഡീഷയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

ഗവർണർ,മന്ത്രിമാർ,എം.എൽ.എമാർ അടക്കമുള്ളവർ ഭുവനെശ്വറിലെ ഔദ്യോഗിക വസതിയിലെത്തി ശ്രദ്ധാഞ്ജലി അർപ്പിച്ചു

Update: 2023-01-30 04:44 GMT
Editor : Jaisy Thomas | By : Debasis Barik

നബാ ദാസ് കിഷോര്‍

Advertising

ഭുവനേശ്വര്‍: വെടിയേറ്റ് മരിച്ച ഒഡീഷ ആരോഗ്യ മന്ത്രി മന്ത്രി നാബ ദാസിന് ആദരാജ്ഞലികൾ അർപ്പിക്കാൻ ആയിരങ്ങൾ. ഗവർണർ,മന്ത്രിമാർ,എം.എൽ.എമാർ അടക്കമുള്ളവർ ഭുവനെശ്വറിലെ ഔദ്യോഗിക വസതിയിലെത്തി ശ്രദ്ധാഞ്ജലി അർപ്പിച്ചു.

നബാ ദാസിന്‍റെ ദാരുണാന്ത്യത്തെ തുടർന്നു ഒഡീഷയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.ദേശീയ പതാക പകുതി താഴ്ത്തികെട്ടി. പൊതു ദർശനത്തിന് ശേഷം അന്ത്യകർമങ്ങൾ ജന്മനാടായ ജാർസുഗതയിൽ നടത്തും. മന്ത്രിയുടെ കൊലപാതകത്തിൽ ക്രൈം ബ്രാഞ്ച് ഉന്നതതല അന്വേഷണം തുടങ്ങി. പ്രതി എ.എസ്.ഐ ഗോപാൽ ദാസിന്‍റെ ചോദ്യം ചെയ്യൽ തുടരുന്നുണ്ട്. വ്യവസായി കൂടിയായിരുന്ന നബാ ദാസിനോടുള്ള പകമൂലം മറ്റു ബിസിനസ് ഗ്രൂപ്പുകൾ ചെയ്യിപ്പിച്ചു കൊലപാതകം ആണോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

വിവാദങ്ങളുടെ ഒപ്പം നടക്കുമ്പോഴും താഴെ തട്ടിലെ ജനങ്ങളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച നേതാവ് കൂടിയായിരുന്നു കിഷോർദാസ് . കോൺഗ്രസിൽ നിന്നും ബിജു ജനതാദളിൽ ചേർന്നപ്പോൾ നിയമസഭയിലെ ഭൂരിപക്ഷം ഇരട്ടിയാക്കി. ജാർസുഗദ ജില്ലയിലെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന നേതാവാണ് പൊലിഞ്ഞത്.

മന്ത്രിയെ വെടിവച്ച മുന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ ഗോപാല്‍ കൃഷ്ണദാസ്

2004 നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അങ്ങനെയങ്ങു തോറ്റുകൊടുക്കാൻ ദാസിന് മനസുണ്ടായില്ല . ആ മണ്ഡലത്തിൽ തന്നെ അഞ്ച് വര്‍ഷം നിലയുറപ്പിച്ചു തോറ്റിട്ടും കൂടെ നിന്ന ആ മനുഷ്യനെ ജാര്‍സുഗദക്കാർ കൈവിട്ടില്ല.2009 നിയമസഭാ തെരഞ്ഞെടുപ്പിൽ 22,516വോട്ടിനു ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക് അയച്ചു . 2014 ലും നബാ ദാസിലൂടെ കോൺഗ്രസ് വിജയം കൈപ്പത്തിക്കുള്ളിലാക്കി. ജാർസുഗദ മേഖലയിൽ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെഡിയെ കടത്തി വെട്ടി ബി.ജെ.പി മുന്നേറിയപ്പോൾ കോൺഗ്രസിന്റെ ശക്തനായ നേതാവായ നബാദാസിനെ മുഖ്യമന്ത്രി നവീൻ പട്‌നായിക് തന്‍റെ പാർട്ടിയിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചപ്പോൾ ഇരുകൂട്ടർക്കും ഗുണമായി.

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നബാദാസിന്‍റെ ഭൂരിപക്ഷം 45699 ആയി ,ബി.ജെ.പി കിഴക്കൻ ഒഡീഷയിൽ തകർന്നു . തോക്കുകൾ സൂക്ഷിക്കുന്നതും 2015 നിയമസഭയിലിരുന്നു നീലച്ചിത്രം കണ്ടതിനു സസ് പെൻഷൻ നേരിട്ടതുമൊക്കെ വിവാദത്തിന് കാരണമായി. ജനങ്ങൾക്കിടയിൽ ശക്തമായ ബന്ധത്തിലൂടെ , വിവാദങ്ങൾക്ക് മേലെ വിജയത്തിന്‍റെ പരവതാനി വിരിക്കാൻ കഴിഞ്ഞു എന്നതാണ് നേട്ടം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Debasis Barik

contributor

Similar News