ഇ.ഒ.എസ് 03 ഉപഗ്രഹ വിക്ഷേപണം പരാജയം
പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപഗ്രഹമായിരുന്നു ഇ.ഒ.എസ് 03. വിക്ഷേപണം പരാജയപ്പെടാനുള്ള കാരണമെന്താണെന്ന് ഐ.എസ്.ആര്‍.ഒ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
Update: 2022-08-29 12:35 GMT
ഇ.ഒ.എസ് 03 ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു. ജി.എസ്.എല്‍.വി എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം. രണ്ട് തവണ മാറ്റിവെച്ച ദൗത്യമാണ് പരാജയപ്പെട്ടത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു ഉപഗ്രഹം വിക്ഷേപിച്ചത്.
പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപഗ്രഹമായിരുന്നു ഇ.ഒ.എസ് 03. വിക്ഷേപണം പരാജയപ്പെടാനുള്ള കാരണമെന്താണെന്ന് ഐ.എസ്.ആര്‍.ഒ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. വിക്ഷേപണ വാഹനത്തിന്റെ ക്രയോജനിക് ഘട്ടത്തിലുണ്ടായ തകരാറുകള്‍ മൂലമാണ് വിക്ഷേപണം പരാജയപ്പെട്ടത് എന്നതാണ് വിവരം.