'രാകേഷ് ടിക്കായത്തിന് ഇസഡ് പ്ലസ് സുരക്ഷ നല്‍കണം'; ആവശ്യവുമായി കര്‍ഷക സംഘടനകള്‍

തിങ്കളാഴ്ച ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ഒരു സംഘമാളുകള്‍ സംഘടിച്ചെത്തി ടിക്കായത്തിനെ ആക്രമിച്ചത്

Update: 2022-06-02 10:56 GMT
Editor : ijas
Advertising

ബെംഗളൂരു: ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തിന് ഇസഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന് കര്‍ഷക സംഘടനകള്‍. ബെംഗളൂരുവിലെ പത്ര സമ്മേളനത്തില്‍ ആക്രമണത്തിനിരയായതിന് പിന്നാലെയാണ് കര്‍ഷക സംഘടനകള്‍ സുരക്ഷാ ആവശ്യവുമായി രംഗത്തുവന്നത്. ടിക്കായത്തിനെതിരായ ആക്രമണത്തില്‍ രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.

തിങ്കളാഴ്ച ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ഒരു സംഘമാളുകള്‍ സംഘടിച്ചെത്തി ടിക്കായത്തിനെ ആക്രമിച്ചത്. സംഘമായെത്തിയവര്‍ അദ്ദേഹത്തെ മൈക്ക് ഉപയോ​ഗിച്ച് ആക്രമിക്കുകയും മുഖത്തും ദേഹത്തും മഷിയൊഴിക്കുകയും ചെയ്തു. അക്രമികള്‍ "മോദി' "മോദി' എന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്തിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഭാരത സംരക്ഷണ വേദികെ പ്രസിഡന്‍റ് ഭാരത് ഷെട്ടി,ശിവകുമാര്‍, പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. ഡല്‍ഹി, കര്‍ണാടക, യു.പി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ അരങ്ങേറി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News