കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം 10 മാസം പിന്നിട്ടു

മൂന്നാം ഘട്ട സമരത്തിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ 27ന് ഭാരത് ബന്ദ് നടത്തും

Update: 2021-09-26 01:48 GMT
Editor : Dibin Gopan | By : Web Desk
Advertising

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ സമരവുമായി കര്‍ഷകര്‍ തമ്പടിക്കാന്‍ തുടങ്ങിയിട്ടു 10 മാസം. പതിനായിരക്കണക്കിനു കര്‍ഷകരാണ് സമരത്തിന്റെ ഭാഗമായിരിക്കുന്നത്. മൂന്നാം ഘട്ട സമരത്തിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ 27ന് ഭാരത് ബന്ദ് നടത്തും.

കഴിഞ്ഞ നവംബറില്‍ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ചോടെയാണ് രാജ്യത്തെ സതംഭിപ്പിച്ച കര്‍ഷക പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. കര്‍ഷക പ്രവാഹത്തെ ഹരിയാന സര്‍ക്കാറും പോലീസും ബാരിക്കേഡുകള്‍ നിരത്തി തടയാന്‍ ശ്രമിച്ചെങ്കിലും പ്രക്ഷോഭം ഡല്‍ഹി അതിര്‍ത്തിയിലേക്ക് ഒഴുകിയെത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും പ്രായമായവരും റോഡുകളില്‍ ടെന്റുകള്‍ കെട്ടി സമരം ആരംഭിച്ചു.കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കു നടത്തിയ ട്രാക്ടര്‍ മാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

പത്തു മാസം തുടര്‍ച്ചയായി സമരം നടത്തിയിട്ടും കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും ഒത്തുതീര്‍പ്പിന്റെ സൂചനകളൊന്നും നല്‍കുന്നില്ല. പല തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടു കടുപ്പിച്ചതോടെ കര്‍ഷകര്‍ പ്രക്ഷോഭം വീണ്ടും ശക്തമാക്കുകയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഭാരതീയ കിസാന്‍ യൂണിയന്റെയും തീരുമാനം.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News