കർഷക സമരത്തിനെതിരായ കേസുകൾ കേരളം പിൻവലിക്കുന്നില്ലെന്ന് കർഷകർ
ഒരു വർഷത്തിലധികം നീണ്ട സമരത്തിനൊടുവിൽ 2021 നവംബർ 29 നാണ് കേന്ദ്രസർക്കാർ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ചത്.
Update: 2022-01-01 10:24 GMT
കർഷകസമരത്തിന്റെ ഭാഗമായി എടുത്ത കേസുകൾ കേരളം പിൻവലിക്കുന്നില്ലെന്ന് കർഷകനേതാക്കൾ. കേരള പോലീസ് 61 കേസുകളെടുത്തിട്ടുണ്ടെന്നും സംയുക്ത കിസാൻ മോർച്ച നേതാവ് പി.ടി ജോൺ മീഡിയവണിനോട് പറഞ്ഞു. ഐക്യദാർഢ്യ സമിതി നടത്തിയ സമരത്തിനെതിരെയുള്ള കേസുകളാണ് പിൻവലിക്കാത്തത്.
ഒരു വർഷത്തിലധികം നീണ്ട സമരത്തിനൊടുവിൽ 2021 നവംബർ 29 നാണ് കേന്ദ്രസർക്കാർ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ചത്. നിയമങ്ങൾ പിൻവലിച്ചെങ്കിലും കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ കർഷക നേതാക്കൾ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ കർഷകസമരത്തെ പിന്തുണച്ച കേരളമടക്കം കേസുകൾ പിൻവലിക്കാൻ തയ്യാറാവുന്നില്ലെന്നാണ് നേതാക്കൾ പറയുന്നത്.